ആ 'ശങ്ക' എവിടെ തീര്‍ക്കും സാര്‍?
നീലേശ്വരം: നീലേശ്വരം റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്കു ശങ്ക തീര്‍ക്കാനിടമില്ല. ഇവിടെയുള്ള മൂത്രപ്പുര അടച്ചിട്ടു മാസങ്ങളായി. ഇവിടെയെത്തുന്ന നൂറുകണക്കിനു യാത്രക്കാരാണു ഇതുമൂലം വലയുന്നത്. നിലവില്‍ ഇവിടെ ഇടുങ്ങിയ ഒരു മൂത്രപ്പുരയാണുള്ളത്. എന്നാല്‍ മാസങ്ങളായി അതും അടഞ്ഞു കിടക്കുന്ന സ്ഥിതിയാണുള്ളത്. വൃത്തിയാക്കാന്‍ വെള്ളമില്ലെന്ന കാരണം പറഞ്ഞാണു ഇതു പൂട്ടിയിരിക്കുന്നത്. ഇവിടേക്കുള്ള പൈപ്പുപൊട്ടിയതാണു വെള്ളമില്ലാതിരിക്കാന് കാരണം.
വരുമാനത്തിന്റെ കാര്യത്തില്‍ വര്‍ധനവുണ്ടാകുമ്പോഴും ഇവിടെ യാത്രക്കാര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ അധികൃതര്‍ പരാജയമാണെന്ന ആരോപണവുമുണ്ട്. പി കരുണാകരന് എം.പിയുടെ ഹോം സ്റ്റേഷനാണു ഈ ദുര്‍ഗതി. യാത്രക്കാര്‍ നേരിടുന്ന ദുരിതത്തിലിടപെടാന് രാഷ്ട്രീയ പാര്‍ട്ടികളോ യുവജന സംഘടനകളോ തയാറാകുന്നുമില്ല. മൂത്രപ്പുര തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."