HOME
DETAILS
MAL
ശബരി റെയില്‍പ്പാത ഉപേക്ഷിക്കണം; ഭാവിയില്‍ കേരളത്തിന് ബാധ്യതയാകുമെന്ന് ഇ.ശ്രീധരന്
backup
January 09 2017 | 06:01 AM
ന്യൂഡല്‍ഹി: ശബരി റെയില്‍പ്പാത പദ്ധതി ഉപേക്ഷിക്കണമെന്ന് ഇ.ശ്രീധരന്. പദ്ധതി കേരളത്തിന് ബാധ്യതയാകുമെന്നും ഇ.ശ്രീധരന് മുന്നറിയിപ്പ്. പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അദ്ദേഹം കത്തയച്ചു.
ശബരി പദ്ധതി പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന 10 പദ്ധതികളില്‍ ഉള്‍പ്പെട്ടത് തീര്‍ച്ചയായും അത്ഭുകരമാണെന്നും അദ്ദേഹം അറിയിച്ചു. പദ്ധതിക്കായി കേരളം ഏകദേശം 1300 ഓളം കോടി രൂപ മുടക്കണം. എന്നാല്‍, ഇതിന്റെ പകുതി പോലും തിരിച്ചുപിടിക്കുക പ്രയാസകരമാണ്. അതു പോലെ പദ്ധതി പൂര്‍ണമായും ശബരിമല തീര്‍ഥാടകര്‍ക്ക് പ്രയോജനം ചെയ്യില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."