ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഓട്ടോ സ്റ്റാന്‍ഡ് അനുവദിക്കണം
പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഓട്ടോ സ്റ്റാന്‍ഡ് അനുവദിക്കണമെന്നും ടൗണില്‍ അനധികൃതമായി സര്‍വിസ് നടത്തുന്ന ഓട്ടോകള്‍ക്കെതിരേ നടപടിയെടുക്കണമെന്നും പള്ളിക്കല്‍ മേഖലാ ഓട്ടോ ഡ്രൈവേഴ്‌സ് കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇരുനൂറോളം ഓട്ടോ റിക്ഷകളുള്ള പള്ളിക്കല്‍ ബസാര്‍ ടൗണില്‍ ഇരുപതില്‍ താഴെ ഓട്ടോ റിക്ഷകള്‍ക്ക് മാത്രമെ നിലവിലുള്ള സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇതു മൂലം ടൗണിന്റെ വിവിധ ഭാഗങ്ങളിലായി റോഡിന്റെ ഇരു സൈഡിലുമാണ് ഓട്ടോ പാര്‍ക്ക് ചെയ്യുന്നത്. ഇത് പലപ്പോഴും ടൗണിലെ വ്യാപാരികളുമായി വാക്കേറ്റങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
രേഖകളില്ലാതെ പള്ളിക്കല്‍ ബസാറില്‍ സര്‍വിസ് നടത്തുന്ന ഓട്ടോകള്‍ക്കെതിരേ നിരവധി തവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും എടുക്കാത്ത അധികാരികള്‍ക്കെതിരേയും ഓട്ടോ സ്റ്റാന്‍ഡ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കി വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരേയും കണ്‍വന്‍ഷനില്‍ പ്രതിഷേധമുയര്‍ന്നു. തകര്‍ന്നു കിടക്കുന്ന റോഡുകള്‍ ഉടന്‍ നന്നാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കെ പ്രകാശന്‍ അധ്യക്ഷനായി. എന്‍.എം കോയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ അപ്പുക്കുട്ടന്‍, കെ ചന്ദ്രന്‍, എ ശാക്കിര്‍, പി രജീഷ്, പി സുലൈമാന്‍, സി ജാഫര്‍, കെ ഗിരീഷ് സംസാരിച്ചു. കമ്മിറ്റി ഭാരവാഹികളായി കെ ചന്ദ്രന്‍ (്രപസിഡന്റ്). കെ ഉമ്മര്‍ (വര്‍ക്കിങ് പ്രസി). എന്‍ അഷ്‌റഫ്, കെ.പി സദാനന്ദന്‍, ശിഹാബ് (വൈ.പ്രസിഡന്റുമാര്‍). എന്‍.എം കോയ (ജന.സെക്രട്ടറി). കെ യൂസുഫ്, സി ബാബു, സി.എം ഫസലു (സെക്രട്ടറിമാര്‍). പി രജീഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."