യാത്രക്കാര്‍ക്ക് ഭീഷണിയായ അടിപ്പാത മേല്‍ക്കൂരയ്ക്കു സുരക്ഷാവേലി സ്ഥാപിച്ചു
പരപ്പനങ്ങാടി: രണ്ടു കോടി രൂപാ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ റെയില്‍വെ അടിപ്പാതയുടെ മേല്‍പുരയുടെ ഇരുമ്പ്ഷീറ്റുകള്‍ തട്ടി നിരവധി വഴിയാത്രക്കാര്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് റെയില്‍വെ സംരക്ഷണ വേലികെട്ടി.
ആറിലേറെ പേര്‍ക്ക് ആഴത്തില്‍ മുറിവേറ്റ് ആശുപത്രിയിലായതിനെ തുടര്‍ന്നാണ് റെയില്‍വെ കണ്ണുതുറന്നത്. മേല്‍ക്കൂര മേഞ്ഞ കട്ടിയുള്ള ഇരുമ്പ് ഷീറ്റിന്റെ വഴിയിലേക്ക് തൂങ്ങി നില്‍ക്കുന്ന മൂര്‍ച്ചയേറിയ അഗ്രഭാഗമാണ് അപകടകാരണമായത്. മേല്‍ക്കൂര രൂപകല്‍പ്പന ചെയ്തതിലുള്ള അപാകതയാണ് പ്രശ്‌നത്തിനിടയാക്കിയത്. അപകടം പതിവായതോടെ നാട്ടുകാര്‍ കയര്‍കെട്ടിയും കടലാസ് തൂക്കിയും യാത്രക്കാര്‍ക്ക് അപായ സൂചന നല്‍കുകയായിരുന്നു. പത്രവാര്‍ത്ത വന്നതിനെ തുടര്‍ന്ന് റെയില്‍പാളങ്ങളുടെ കഷണം കൊണ്ട് സംരക്ഷണവേലി തീര്‍ക്കുകയാണുണ്ടായത്. സംസ്ഥാനസര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒരോകോടി രൂപാ വീതം ചിലവിട്ടാണ് അടിപ്പാത യാഥാര്‍ഥ്യമാക്കിയത്. ഈമാസം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.യാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."