HOME
DETAILS
MAL
പൈപ്പ്ലൈന് പൊട്ടി ശുദ്ധജലം പാഴാകുന്നു
backup
January 09 2017 | 07:01 AM
കൊളത്തൂര്‍: ശുദ്ധജലത്തിനായി പൊതുജനം ബുദ്ധിമുട്ടുമ്പോള്‍ കൊളത്തൂര്‍ ചന്തപ്പടി എല്‍.പി സ്കൂളിനു സമീപം റോഡിലൂടെ ശുദ്ധജലം നിറഞ്ഞൊഴുകുന്നു. ഇന്നലെ രാവിലെയോടെയാണ് ചന്തപ്പടി റോഡരികിലെ പൈപ്പ് ലൈന്‍ പൊട്ടിയത്. വെള്ളം റോഡിലൂടെ ഒഴുകിയതോടെ ചന്തപ്പടിയിലെ അപകടവളവില്‍ റോഡിലൂടെ ശുദ്ധജലം നിറഞ്ഞൊഴുകി.
തൊട്ടടുത്ത റോഡിന്റെ എതിര്‍വശത്ത് ചന്തപ്പടി ബൈപ്പാസ് റോഡിലും ഇത്തരത്തില്‍ പൈപ്പ് ലൈന്‍ പൊട്ടി ശുദ്ധജലം ഒഴുകുന്നുണ്ട്. ഈ ഭാഗത്ത് റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നു. വൈകീട്ടോടെയായിട്ടും വെള്ളത്തിന്റെ ഒഴുക്ക് തുടര്‍ന്നു കൊണ്ടേയിരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."