റഷീദിന്റെ വിയോഗം അങ്ങാടിപ്പുറത്തുകാരെ ദു:ഖത്തിലാഴ്ത്തി
മങ്കട: സുഹൃത്തുക്കളെ തനിച്ചാക്കി കഴിഞ്ഞദിവസം യാത്രയായ കടന്നമണ്ണ സ്വദേശി ആലങ്ങാടന്‍ റഷീദി(44)ന്റെ വിയോഗം അങ്ങാടിപ്പുറത്തുകാരെ ദു:ഖത്തിലാഴ്ത്തി. വലിയ സുഹൃദ്്ബന്ധത്തിനുടമയായ അങ്ങാടിപ്പുറം എം.എ.എസ് ഫ്‌ളവര്‍ ഓയില്‍ മില്‍ ജീവനക്കാരന്റെ ആകസ്മിക മരണം അറിഞ്ഞാണ് കഴിഞ്ഞ ദിവസം അങ്ങാടിപ്പുറം ഉണര്‍ന്നത്.
രാത്രി വൈകി വരെ ഓയില്‍ മില്ലില്‍ ജോലിചെയ്ത് അര്‍ധരാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. അവധി ദിവസങ്ങളില്‍ പോലും ജോലിക്കെത്തിയിരുന്ന റഷീദ്, അങ്ങാടിപ്പുറത്തുകാര്‍ക്കെല്ലാം സുപരിചിതനാണ്. ആരെക്കണ്ടാലും പുഞ്ചിരി തൂകി കുശലാന്വേഷണം നടത്തുന്ന റഷീദിന്റെ പെട്ടെന്നുള്ള മരണം സോഷ്യല്‍ മീഡിയ വഴിയാണ് സ്വന്തം കൂട്ടുകാര്‍ പോലും അറിഞ്ഞത്. 25 വര്‍ഷത്തോളമായി ഇവിടെ ഫ്‌ളവര്‍ മില്‍ ജോലി ചെയ്തു വരികയാണ്. കടന്നമണ്ണ സ്വദേശിയാണെങ്കിലും അങ്ങാടിപ്പുറത്താണ് റഷീദിനു വന്‍ സുഹൃദ്‌വലയമുളളത്. അബ്ദുവാണ് പിതാവ്, മാതാവ്: ആമിന, ഭാര്യ: ഹസീന, മക്കള്‍: നിഹാല്‍, നിഅ്മ, നേഹ. സഹോദരങ്ങള്‍: ഇസ്മാഈല്‍, ജമീല, സുബൈദ, റംല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."