കെ.എസ്.ആര്‍.ടി.സി യാത്രക്കാരെ വലച്ചതായി പരാതി
മാള: കെ.എസ്.ആര്‍.ടി.സി മാള ഡിപ്പോയില്‍ നിന്നും സര്‍വിസ് നടത്തുന്നവയില്‍ പകുതിയോളം ഷെഡ്യൂളുകള്‍ വെട്ടിച്ചുരുക്കി ഇന്നലെ ജനങ്ങളെ വലച്ചതായി പരാതി. ആകെയുള്ള 55 ഷെഡ്യൂളുകളില്‍ അയച്ചത് 36 ഷെഡ്യൂളുകള്‍ മാത്രം.
അത്യാവശ്യവും നാമമാത്രമായുള്ളതുമായ ഷെഡ്യൂളുകള്‍ അടക്കമാണ് ഇന്നലെ അയക്കാതിരുന്നത്. അവധി ദിവസമായ ഇന്നലെ നൂറ്കണക്കിന് യാത്രക്കാരാണ് ഇതിനാല്‍ പെരുവഴിയിലായത്. പുലര്‍ച്ചെ മുതല്‍ വൈകുന്നേരം വരെയുള്ള ഷെഡ്യൂളുകളാണ് റദ്ദാക്കി മാളയിലെ ഉദ്യോഗസ്ഥര്‍ ജനങ്ങളെ വലച്ചത്. ഹോളിഡേ കാന്‍സലേഷനും ഡീസല്‍ ക്ഷാമവുമാണ് ഇതിന് ന്യായീകരണമായി പറയുന്നത്. നാമമാത്രമായ സര്‍വിസുകള്‍ മാത്രം അയക്കുന്ന എരവത്തൂര്‍ ,ആലുവ, പൂപ്പത്തി,കണക്കന്‍കടവ്, വെണ്ണൂര്‍ ആലുവ തുടങ്ങിയ റൂട്ടുകളിലെ ഷെഡ്യൂളുകളാണ് കൂടുതലായി റദ്ദാക്കിയത്.
മാള കൊടുങ്ങല്ലൂര്‍ റൂട്ടിനേയും റദ്ദാക്കല്‍ നടപടി ബാധിച്ചു. ആലുവയിലേക്കുള്ള പ്രധാനപ്പെട്ടതും ദൂരക്കുറവുള്ളതുമായ മാളഎരവത്തൂര്‍ആലുവ റൂട്ടിനേയാണ് ഈ നടപടി കൂടുതലായും ബാധിച്ചത്.
സാധാരണ അയക്കാറുള്ളതില്‍ പകുതിയോളം സര്‍വിസുകളാണ് ഈ റൂട്ടില്‍ ഇന്നലെ ഓടിക്കാതിരുന്നത്. മറ്റൊരു പ്രധാന റൂട്ടായ മാള കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഓടിയിരുന്നവയില്‍ പലതും പോകാതിരുന്നത് സ്വകാര്യ ബസുകാര്‍ക്ക് ചാകരയായി. സൂചി കുത്താനിടമില്ലാത്ത വിധത്തിലാണ് പല സ്വകാര്യ ബസുകളും ഓടിയത്.
നാമമാത്രമായ ട്രിപ്പുകള്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സി ഈ റൂട്ടില്‍ നടത്തിയത്. വിവാഹങ്ങളടക്കം നിരവധി പരിപാടികള്‍ക്കായുള്ള നിരവധി യാത്രക്കാരാണ് വിവിധയിടങ്ങളിലേക്കായി മാള സ്റ്റാന്റില്‍ മണിക്കൂറുകളോളം ബസ് കാത്ത് നിന്നത്. ഇതിനിടെ അയച്ച ഷെഡ്യൂളുകളില്‍ ചിലത് ബ്രേക്ക് ഡൗണാവുകയുമുണ്ടായി. ശനിയാഴ്ച വൈകീട്ട് 5.08 ന് തിരുവനന്തപുരത്തേക്ക് പോയ സൂപ്പര്‍ ഫാസ്റ്റ് ബസ് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ കേടായി. തിരുവനന്തപുരം സര്‍വിസുകളായ രണ്ട് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും കേടായി.
ഒരെണ്ണം ആലപ്പുഴയില്‍ വച്ചും മറ്റൊന്ന് അങ്കമാലിയില്‍ വച്ചുമാണ് കേടുപറ്റിയത്. ദീര്‍ഘദൂര യാത്രക്കാരും ഇതിലൂടെ ദുരിതത്തിലായി. കെടുകാര്യസ്ഥതയുടേയും അഴിമതിയുടേയും കൂത്തരങ്ങായി മാറിയ മാള കെ.എസ്.ആര്‍.ടി.സി ഡിപ്പോയെ പൂട്ടിക്കാനായി ശ്രമിക്കുന്നവര്‍ക്ക് പ്രചോദനം നല്‍കാനാണ് ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നുള്ള ഇത്തരം നടപടികള്‍ എന്ന ആക്ഷേപം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."