മില്ലുകാരുടെ സമരത്തെ തുടര്‍ന്ന് സപ്ലൈകോയുടെ നെല്ല് സംഭരണം നിലച്ചു
കുന്നംകുളം: മില്ലുകാരുടെ സമരത്തെ തുടര്‍ന്ന് സപ്ലൈകോയുടെ നെല്ല് സംഭരണം നിലച്ചു. ഇതിനാല്‍ കര്‍ഷകര്‍ ദുരിതത്തില്‍. ഡിസംബര്‍-ജനുവരി മാസങ്ങളില്‍ കൊയ്ത്ത് കഴിഞ്ഞ നെല്ലാണ് ഇപ്പോള്‍ പാടശേഖരങ്ങളില്‍ കെട്ടിക്കിടക്കുന്നത്.
കൊയ്ത്തു കഴിഞ്ഞ് ഒരു ദിവസം മാത്രമാണ് സപ്ലൈകോ നെല്ല് ശേഖരിക്കാന്‍ എത്തിയത്. തുടര്‍ന്ന് മില്ലുകാരുടെ സമരത്തിനെ തുടര്‍ന്ന് രണ്ടു ദിവസമായി ശേഖരണം നിര്‍ത്തിവച്ചിരിക്കുകയാണ്. നെല്ല് സംഭരണത്തിനായി സപ്ലൈകോ സ്വകാര്യമില്ലുകളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഒരു ക്വിന്റല്‍ നെല്ല് കൈകാര്യം ചെയ്യുന്നതിനായി 138 രൂപയാണ് മില്ലുടമകള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ ഇതു അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ തുകയാണ് ഇപ്പോള്‍ മില്ലുടമകള്‍ ആവശ്യപ്പെടുന്നത്. സപ്ലൈകോ കഴിഞ്ഞ വര്‍ഷം തുക വര്‍ധിപ്പിക്കാമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ലെന്ന് മില്ലുടമകള്‍ പറയുന്നു. നെല്ല് കയറ്റുന്ന ചുമട്ടുതൊഴിലാളികള്‍ അമിതക്കൂലി ഈടാക്കുന്നതും തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നു. ഇതേ സമയം കൊയ്ത്തു കഴിഞ്ഞു പാടശേഖരങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള നെല്ലുകള്‍ മുളക്കുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കനത്ത വേനലും രോഗബാധയും മൂലം ഇത്തവണ കാര്യമായ വിളവ് ലഭിച്ചിട്ടില്ല. ഇനിയും ഒരു ദിവസം പോലും വൈകുന്നത് നെല്ല് നാശമാകുന്നതിനും അത് കൂടുതല്‍ നഷ്ടങ്ങള്‍ക്കു കാരണമാക്കുമെന്നും കര്‍ഷകര്‍ പറയുന്നു. കൊടും വരള്‍ച്ചയും ഇരട്ടി അധ്വാനവും കൊണ്ട് അതിജീവിച്ച കര്‍ഷകര്‍ക്ക് കിട്ടിയ തുച്ഛം പ്രതിഫലമാണ് ഈ സീസണിലെ നെല്ല് . സംസ്ഥാന സര്‍ക്കാര്‍ 2017 നെ നെല്ല് വര്‍ഷമായി ആചരിക്കുകയാണ്. എന്നാല്‍ തുടക്കത്തില്‍ തന്നെ നെല്ല് കര്‍ഷകരെ ദുരിതത്തിലാക്കുന്ന നീക്കമാണ് ഉണ്ടായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."