HOME
DETAILS
MAL
മുംബൈയില്‍ പത്തുവയസ്സുകാരന്റെ മൃതദേഹം സ്യൂട്ട്കേയ്സില്‍
backup
January 09 2017 | 07:01 AM
മുംബൈ: മുംബൈയില്‍ പത്തുവയസ്സുകാരന്റെ മൃതദേഹം സ്യൂട്ട്കേയ്സില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുര്‍ലയിലെ ലോകമാന്യ തിലക് സ്റ്റേഷന് അതിര്‍ത്തിയിലാണ് സ്യൂട്ട്കേയ്സ് കണ്ടെത്തിയത്. ചുവന്ന സ്യൂട്ട്കേയ്സിനുള്ളില് മൃതദേഹം സാരിയില്‍ പൊതിഞ്ഞ നിലയിലാണ്.
സ്യൂട്ട്കേയ്സും അതിനുള്ളിലെ മൃതദേഹവും കണ്ട പരിസരവാസിയാണ് വിവരം പൊലിസില്‍ അറിയിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.
മൃതദേഹത്തിന്റെ ശരീരത്തില്‍ മുറിപ്പാടുകളൊന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നും 48 മണിക്കൂര്‍ മാത്രമേ പഴക്കമുണ്ടായിരുന്നുള്ളുവെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."