മത്സ്യഭവന്‍ ഉദ്ഘാടനം ചെയ്തു
കൊടുങ്ങല്ലൂര്‍: തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അഴീക്കോട് നവീകരിച്ച മത്സ്യഭവന്‍ ഉദ്ഘാടനം ചെയ്തു. വി.എസ്.സുനില്‍കുമാര്‍ എം.എല്‍.എ യായിരിക്കെ 2014 ല്‍ ലക്ഷങ്ങള്‍ ചിലവിട്ട് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നെങ്കിലും മറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വന്ന കാലതാമസം മൂലം കെട്ടിടം പ്രവര്‍ത്തന യോഗ്യമായിരുന്നില്ല.
ഇതിനായി ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ യാതൊരു നീക്കങ്ങളും നടത്തിയിരുന്നില്ലന്ന് കഴിഞ്ഞ കുറെ നാളുകളായി മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെട്ടുവരികയായിരുന്നു. കഴിഞ്ഞ ഏതാനും നാള്‍ മുമ്പ് വകുപ്പ് മന്ത്രി അഴീക്കോട് എത്തിയപ്പോള്‍ രാഷ്ട്രിയ നേതാക്കളും എം.എല്‍.എയും സംഭവം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് എത്രയും വേഗം കെട്ടിടം തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുവാന്‍ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.
പെന്‍ഷന്‍, ക്ഷേമനിധി അംഗത്വം, വിദ്യാഭ്യാസ-വിവാഹസഹായധനം, യാനങ്ങളുടെയും എന്‍ജിനുകളുടെയും രജിസ്‌ട്രേഷന്‍, സഹകരണസംഘങ്ങള്‍ മുഖേനയുള്ള വായ്പകള്‍ തുടങ്ങിയ വിവിധാവശ്യങ്ങള്‍ക്കായി തൊഴിലാളികള്‍ സമീപിക്കേണ്ടത് ഇവിടെ പ്രവര്‍ത്തിക്കുന്ന ഓഫിസുകളെയാണ്. ഫിഷറീസ് വകുപ്പിന്റെ സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഫിഷറീസ്, മത്സ്യ ഫെഡ് പ്രൊജക്ട് ഓഫിസ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫിസ് എന്നിവയാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍. മത്സ്യഭവന്‍ ഇ.ടി ടൈസണ്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി മുഖ്യപ്രഭാഷണം നടത്തി. കെ.എ. നൗഷാദ്, പി.എം. അബ്ദുള്ള, സുഗത ശശിധരന്‍, അഡ്വ. സബാഹ്, അംബിക ശിവപ്രിയിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."