പുരൂരവാസിന്റെ ഓര്‍മയ്ക്കായ് ജീവകാരുണ്യ പ്രവര്‍ത്തനം
കൊടുങ്ങല്ലൂര്‍: പുരൂരവാസിന്റെ ഓര്‍മയ്ക്കായ് ജീവകാരുണ്യ പ്രവര്‍ത്തനം ആരംഭിച്ചു. ഒരു വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ മരണമടഞ്ഞ അഴീക്കോട് സ്വദേശി പണിക്കശ്ശേരി ദാസന്റെ മകന് പുരൂരവാസിന്റെ അവയവങ്ങള്‍ നാല് പേര്‍ക്ക് ദാനം ചെയ്തിരുന്നു. പുരൂരവാസിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്.
പുരൂരവാസിന് പിതൃ സ്വത്തായി ലഭിക്കുമായിരുന്ന മൂന്നരക്കോടിയോളം രൂപ വിലമതിക്കുന്ന ഭൂമി ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബം സംഭാവന ചെയ്തിട്ടുണ്ട്. അഴീക്കോട് നടന്ന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും വൃക്ക കരള്‍ രോഗികള്‍ക്കുള്ള ചികിത്സാ സഹായ വിതരണവും നിര്‍വഹിച്ചു. ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം കെ.എ നൗഷാദ്, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്, പി.എ സീതി മാസ്റ്റര്‍, ഡോ. ടി.വി റോഷ്, സീന അഷറഫ്, അംബിക ശിവപ്രിയന്‍, പി.എ കരുണാകരന്, അഡ്വ. അബ്ദുല്‍ ഖാദര്‍ കണ്ണെഴത്ത്, ടി.എസ് കുമാരന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."