HOME
DETAILS
MAL
തൃക്കോവില്‍വട്ടത്ത് ജലക്ഷാമം രൂക്ഷം; നടപടിയില്ല
backup
January 09 2017 | 07:01 AM
കൊട്ടിയം: ജലക്ഷാമം രൂക്ഷമായിട്ടും തൃക്കോവില്‍വട്ടം പഞ്ചായത്തിലെ പൊതുകിണറുകള്‍ നവീകരിക്കാന്‍ നടപടിയില്ല.
ഭൂരിഭാഗം കിണറുകളും കാടുകയറി നശിക്കുകയാണ്. കണ്ണനല്ലൂര്‍ ജലവിതരണ പദ്ധതിയുടെ പണികള്‍ പൂര്‍ത്തിയാകാത്തതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. രണ്ടുവര്‍ഷം മുന്‍പ് തുടങ്ങിയ പണി ഇപ്പോഴും എവിടെയുമെത്താത്ത സ്ഥിതിയിലാണ്.
പഞ്ചായത്തിലെ വിവിധ കോളനികളില്‍ കടുത്ത കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്.
കിണറുകള്‍ നവീകരിക്കുന്നതിനായി സര്‍ക്കാര്‍ നല്കിയ തുക പ്രയോജനപ്പെടുത്താന്‍ പോലും പഞ്ചായത്ത് അധികൃതര്‍ നടപടിയെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."