അടഞ്ഞുകിടക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം: കാനം
കൊല്ലം: അടഞ്ഞുകിടക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചിന്നക്കട ഹെഡ്‌പോസ്‌റ്റോഫീസിനു മുന്നില്‍ കേന്ദ്ര കശുവണ്ടി തൊഴിലാളി കൗണ്‍സില്‍ (എ.ഐ.ടി.യു.സി)ആരംഭിച്ച 101 മണിക്കൂര്‍ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുമ്പ് ഇടതുസര്‍ക്കാര്‍ ഇത്തരത്തില്‍ കശുവണ്ടി ഫാക്ടറികള്‍ ഏറ്റെടുത്തിരുന്ന കാര്യം ഓര്‍മിപ്പിച്ച കാനം അന്നു സ്വകാര്യ മുതലാളിമാര്‍ സര്‍ക്കാരിനു മുന്നില്‍ മുട്ടുമടക്കിയിരുന്നുവെന്നും പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ എന്തുകൊണ്ടു ഈ നയം പുറത്തെടുക്കുന്നില്ലെന്നും കാനം ചോദിച്ചു.
എ.ഐ.ടി.യു.സി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ജെ ഉദയഭാനു, സെക്രട്ടറി കെ.പി രാജേന്ദ്രന്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ദിവസവും ഓരോ എം.എല്‍.എമാര്‍ നേതൃത്വം നല്‍കും. ഇന്ന് ചിറ്റയം ഗോപകുമാര്‍, 10ന് മുല്ലക്കര രത്‌നാകരന്‍, 11ന് ആര്‍ രാമചന്ദ്രന്‍, 12ന് ജി.എസ് ജയലാല്‍, സമാപനദിവസമായ 13ന് സി. ദിവാകരനുമാണ് നേതൃത്വം നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."