സംഘപരിവാര്‍ അഴിഞ്ഞാടുമ്പോള്‍ മുഖ്യമന്ത്രി കണ്ണടക്കുന്നു: യൂത്ത് ലീഗ്
മലപ്പുറം: സംവിധായകനും ചലചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ട ബി.ജെ.പി നിലപാട് പ്രതിഷേധാര്‍ഹമാണെന്നും സംഘപരിവാര്‍ അഴിഞ്ഞാടുമ്പോള്‍ മുഖ്യമന്ത്രി കണ്ണടക്കുക്കയാണെന്നും യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കമലിനെ തീവ്രവാദിയായി മുദ്ര കുത്തി വിദ്വേഷം പ്രചരിപ്പിച്ചതിന് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണം.പൊലിസ് പക്ഷപാതമായി പെരുമാറുന്നില്ലെന്ന പിണറായിയുടെ പ്രസ്താവന കേരളത്തിലെ ജനങ്ങളെ വിഢികളാക്കാനാണ്. ഒരേ സമയം വേട്ടക്കാരനോടൊപ്പവും ഇരയോടൊപ്പവും നില്‍ക്കുന്ന നിലപാടാണ് പിണറായിയുടേത്. പൊലിസിന്റെ ഇരട്ട നീതി അംഗീകരിക്കാനാവില്ല. സംസ്ഥാന സീനിയര്‍ വൈസ്പ്രസിഡന്റ് നജീബ് കാന്തപുരം, സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."