പാകിസ്താന്‍ ബാബര്‍-3 ക്രൂസ് മിസൈല്‍ പരീക്ഷിച്ചു- വിഡിയോ
ഇസ്‌ലാമാബാദ്: ആണവായുധം വഹിക്കാവുന്ന ക്രൂസ് മിസൈലായ ബാബര്‍-3 പാകിസ്താന്‍ പരീക്ഷിച്ചു.
1. മുങ്ങിക്കപ്പലില്‍നിന്നു തൊടുക്കാവുന്ന ഈ മിസൈലിന്റെ ദൂരപരിധി 450 കിലോമീറ്ററാണ്.
2. ഇന്ത്യന്‍ മഹാസമുദ്രത്തിലായിരുന്നു പാകിസ്താന്റെ മിസൈല്‍ പരീക്ഷണം. അജ്ഞാതകേന്ദ്രത്തില്‍നിന്നാണ് പരീക്ഷണമെന്നാണ് പാകിസ്താന്റെ അവകാശവാദം.
3. തദ്ദേശീയമായി നിര്‍മിച്ച ക്രൂസ് മിസൈലായ ബാബര്‍ മുങ്ങിക്കപ്പലില്‍നിന്ന് വിക്ഷേപിക്കുന്നത് ആദ്യമായാണ്.
4. സമുദ്രത്തിനടിയില്‍നിന്നും ചലിക്കുന്ന പ്രതലത്തില്‍നിന്നും വിക്ഷേപിക്കാവുന്ന ബാബര്‍ -3 ന്റെ പരീക്ഷണം വിജയമാണെന്നു പാക് മിലിറ്ററി അറിയിച്ചു.
5. ബാബര്‍ ക്രൂസ് മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പായ ബാബര്‍ 2 കഴിഞ്ഞ ഡിസംബറില്‍ പാകിസ്താന്‍ പരീക്ഷിച്ചിരുന്നു.
6. ബാബര്‍-2 ന്റെ ആണവപോര്‍മുന വഹിക്കാന്‍ കഴിവുള്ള പരിഷ്‌കരിച്ച രൂപമാണ് ബാബര്‍ -3
7. ഇന്ത്യയെ ലക്ഷ്യമാക്കിയുള്ളവയാണ് പാകിസ്താന്റെ മിസൈല്‍ പരീക്ഷണങ്ങള്‍. ഇന്ത്യയുടെ ബ്രഹ്മോസിനു മറുപടിയായാണ് ബാബര്‍-3 എന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍.
#Pakistan successfully test fired first Submarine launched Cruise Missile Babur-3. Rg 450 Km. #COAS congrats Nation and the team involved. pic.twitter.com/YRNei5oF65
— Maj Gen Asif Ghafoor (@OfficialDGISPR) January 9, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."