ഖത്തറില്‍ മൂടല്‍ മഞ്ഞിനു സാധ്യത
ദോഹ: മുന്നിലുള്ള കാഴ്ചകളെ പൂര്‍ണമായും മറയ്ക്കുന്ന രീതിയില്‍ ഖത്തറില്‍ വീണ്ടും മൂടല്‍ മഞ്ഞ് വരുന്നു. ഇന്നലെ പുലര്‍ച്ചെയോടെ ചെറിയ രീതിയില്‍ ആരംഭിച്ച മൂടല്‍ ഇന്ന് രാവിലെ ശക്തമാവും.
ഇന്നലെ വൈകുന്നേരത്തോടെ ഹ്യുമിഡിറ്റി ശക്തമായത് ഇന്ന് രാജ്യത്തിന്റെ പല ഭാഗത്തെയും കാഴ്ചാ പരിധി പൂജ്യത്തിലെത്തിക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കി. വ്യാഴാഴ്ച വരെ ഈ അവസ്ഥ തുടരുമെന്നാണു മുന്നറിയിപ്പ്.
ഡിസംബര്‍ അവസാനവും ജനുവരി ആദ്യത്തിലും രാജ്യമാകെ മഞ്ഞുപുതച്ചിരുന്നു. പുലര് കാലങ്ങളില്‍ വാഹനങ്ങള്‍ ഇഴഞ്ഞു നീങ്ങേണ്ടി വന്നതിനു പുറമേ പലയിടങ്ങളിലും അപകടങ്ങള്‍ക്കും ഇത് കാരണമായി. ജനുവരി ആദ്യത്തിലെ മൂടല്‍ മഞ്ഞ് വിമാനങ്ങള്‍ വൈകാനും ഇടയാക്കിയിരുന്നു.
മൂന്നു ദിവസത്തെ നല്ല തണുപ്പിന് ശേഷം ഇന്നലെ താപനില വീണ്ടും ഉയര്‍ന്നു. ഇന്നലെ പകല്‍ പരമാവധി താപനില 27 ഡിഗ്രിയും രാത്രിയില്‍ കുറഞ്ഞ താപനില 16 ഡിഗ്രിയുമായിരുന്നു. മൂടല്‍മഞ്ഞില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."