അടുത്ത 'പുത്രപ്രദേശി'നായി മുലായം
ലക്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി പിളരില്ലെന്നു മുലായത്തിന്റെ ഉറപ്പ്. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. ജയിച്ചാല്‍ അഖിലേഷ് യാദവ് മുഖ്യമന്ത്രിയാകുമെന്നും മുലായം പറഞ്ഞു.
ഇതോടെ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമാകുമെന്നാണ് സൂചന.
സംസ്ഥാനത്തിന്റെ പുരോഗതിക്കു വേണ്ടി പാര്‍ട്ടി ഒറ്റക്കെട്ടായി നില്ക്കുമെന്നു മുലായം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു. ഒരുമിച്ച് ഉടന്‍തന്നെ പ്രചാരണം തുടങ്ങും. പാര്‍ട്ടി പിളരുമോ എന്ന ചോദ്യങ്ങള്‍ക്ക് ഇനി പ്രസക്തിയില്ല. ജയിച്ചാല്‍ അഖിലേഷ് ആയിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും മുലായം പറഞ്ഞു.
പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അഖിലേഷ് യാദവുമായി തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് മുലായം നേരത്തെ പറഞ്ഞിരുന്നു.
താനും മകനുമായി പ്രശ്നങ്ങളൊന്നുമില്ല. പാര്‍ട്ടിയില്‍ ഇപ്പോളുണ്ടായ പ്രതിസന്ധിക്ക് കാരണം ' ഒരാള്‍' ആണെന്നും മുലായം പറഞ്ഞു. എന്നാല്‍ അതാരാണെന്ന് വ്യക്തമാക്കാന്‍ മുലായം തയ്യാറായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."