ബെക്കണ്‍ ചാമ്പ്യന്‍സ് ട്രോഫി: കെഇഎഫിനു കിരീടം
ദോഹ: ദോഹയിലെ മലയാളി എന്‍ജിനീയര്‍മാരുടെ കൂട്ടായ്മയായ എന്‍ജിനീയേര്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള 2016ലെ ഇ എഫ് ബെക്കണ്‍ ചാമ്പ്യന്‍സ് ട്രോഫിക്കായി എന്‍ജിനീയറിങ്ങ് കോളജ് അലൂമിനികള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിനു പുറത്തു പഠിച്ച എന്‍ജിനീയര്‍മാരുടെ അലൂമിനിയായ കെ ഇ എഫ് കിരീടം നിലനിര്‍ത്തി.
16 എന്‍ജിനിയറിങ്ങ് കോളജ് അലുമിനികള്‍ മാറ്റുരച്ച വാശിയേറിയ മത്സരങ്ങള്‍ക്കവസാനം പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂളില്‍വച്ച് നടന്ന ഫൈനലില്‍ കുറ്റിപ്പുറം എം ഇ എസ് എന്‍ജിനീയറിങ്ങ് കോളജ് അലുമിനിയെ 32 റണ്ണിന് തോല്‍പിച്ചാണ് കെ ഇ എഫ് കപ്പ് കരസ്ഥമാക്കിയത്. കെ ഇ എഫിലെ ജഷ്മീറിനെ ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തു.
മൂന്നാം സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ തൃശ്ശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ്ങ് കോളജ് അലുമിനിയെ 8 റണ്ണിന് തോല്‍പിച്ച് വയനാട് ഗവണ്‍മെന്റ് എന്‍ജിനീയറിങ്ങ് കോളജ് അലുമിനി രണ്ടാം റണ്ണറപ്പ് സ്ഥാനം കരസ്ഥമാക്കി. വയനാട് ടീമിലെ രതീഷ് ഗോപിയാണ് ഈ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.
ബെക്കണ്‍ ട്രേഡിങ്ങും മക്കിന്‍സ് ട്രേഡിങ്ങും സംയുക്ത പ്രായോജകരായ ഈ വര്‍ഷത്തെ വിജയികള്‍ക്കുള്ള ട്രോഫി, ഇ എഫ് ചെയര്‍മാന്‍ രാഘവന്‍, ജനറല്‍ സെക്ക്രട്ടറി ഫഹദ് അഹമ്മദ്, സ്‌പോര്‍ട്ട്‌സ് സെക്ക്രട്ടറി മുനവര്‍ മാലിക്ക്, മുന്‍ചെയര്‍മാന്‍ അലിച്ചന്‍, മുന്‍ സെക്ക്രട്ടറി മിബു എന്നിവര്‍ക്കൊപ്പം പ്രയോജകരുടെ പ്രതിനിധികളായ ഷൗക്കത്തലി, ഫാസില്‍ കരീം എന്നിവര്‍ കൈമാറി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായ വയനാട് ഗവണ്‍മെന്റ് എന്‍ജിനീയറിങ്ങ് കോളജ് അലുമിനി ടീമിലെ അന്‍സീര്‍ എം പിക്കും ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമായ വയനാട് ടീമിലെ ജംഷീര്‍ കെവിക്കും ഏറ്റവും നല്ല ബൗളറായ കെ ഇ എഫ് ടീമിലെ അഫ്‌സല്‍ യൂസഫിനും ഉള്ള ട്രോഫികളും സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."