അത്യാവശ്യ ഭക്ഷണം പോലും ലഭിക്കുന്നില്ല; അതിര്‍ത്തിയിലെ കാവല്‍ഭടന്‍ ഗുരുതര ആരോപണവുമായി ഫെയ്‌സ്ബുക്കില്‍
രാജ്യത്തെ ജനങ്ങള്‍ ക്യൂ നില്‍ക്കുമ്പോഴും പട്ടിണി കിടന്ന് മരിക്കുമ്പോഴും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി, അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്ന പട്ടാളത്തെ മുന്‍നിര്‍ത്തി രാജ്യസ്‌നേഹം വേണമെന്ന് പഠിപ്പിച്ചിരുന്നു. അതിര്‍ത്തിയില്‍ രാജ്യത്തിനു വേണ്ടി കഷ്ടപ്പെടുന്ന പട്ടാളത്തെ ഇടയ്ക്കിടെ ഓര്‍മ്മിക്കണമെന്നും അവര്‍ പറഞ്ഞിരുന്നു. പട്ടാളത്തെ സ്‌നേഹക്കലാണ് രാജ്യസ്‌നേഹമെന്നും പറഞ്ഞുവച്ചു. എന്നാല്‍ ഈ സ്‌നേഹത്തിന്റെ കണിക പോലും പട്ടാളക്കാര്‍ക്ക് സര്‍ക്കാരില്‍ നിന്നും അധികാരികളില്‍ നിന്നും ലഭിക്കുന്നില്ലെന്നാണ് അതിര്‍ത്തി രക്ഷാ സേന (ബി.എസ്.എഫ്) ജവാന്‍ ആരോപിക്കുന്നത്.
കൊടും തണുപ്പിലും മരണത്തെ അഭിമുഖീകരിച്ച് അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്ന ഇവര്‍ക്ക് അത്യാവശ്യ ഭക്ഷണം പോലും ആരും എത്തിച്ചുനല്‍കുന്നില്ലെന്നാണ് തേജ് ബഹദൂര്‍ യാദവ് എന്ന ബി.എസ്.എഫ് ജവാന്‍ ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തുന്നത്.
കടുത്ത തണുപ്പിനെ അതിജീവിച്ച് 11 മണിക്കൂര്‍ നേരം ഒരാള്‍ കാവല്‍ നില്‍ക്കണം. എന്നാല്‍ ആവശ്യത്തിന് പോഷകാഹാരം പോലും തങ്ങള്‍ക്കു ലഭിക്കുന്നില്ല. കാലി വയറുമായാണ് ജവാന്മാര്‍ ഉറങ്ങേണ്ടി വരുന്നതെന്നും തേജ് ബഹദൂര്‍ യാദവ് ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറയുന്നു.
ഒരു റൊട്ടിയും ഒരു കപ്പ് ചായയും അടങ്ങുന്നതാണ് തങ്ങളുടെ പ്രഭാത ഭക്ഷണമെന്ന് മറ്റൊരു വീഡിയോയിലൂടെ പറയുന്നു. കൂടെ ഒരു തരത്തിലുള്ള പച്ചക്കറിയോ കറികളോ ഉണ്ടാവില്ല.
ഉച്ചക്ക് കഴിക്കാന്‍ വെറും സൂപ്പ്. കുറച്ച് പയറിന്റെ കൂടെ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തൊരു മിശ്രിതം മാത്രമാണിതെന്നാണ് ജവാന്‍ പറയുന്നത്. കൂടെ ചൂടാക്കിയ ചപ്പാത്തിയും ലഭിക്കും.
സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷണ സാധനങ്ങള്‍ സൈനിക അധികൃതര്‍ മറിച്ചുവില്‍ക്കുകയാണെന്ന ഗുരുതര ആരോപണവും തേജ് ബഹദൂര്‍ യാദവ് ഉന്നയിക്കുന്നുണ്ട്. വീഡിയോ പോസ്റ്റ് ചെയ്യുന്നതിലൂടെ താന്‍ പരിണിതഫലം അനുഭവിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.
അതേസമയം, സൈനികരുടെ അഭിവൃദ്ധിയില്‍ തങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് വാര്‍ത്തയോട് പ്രതികരിക്കവേ ബി.എസ്.എഫ് പറഞ്ഞു. തേജ് ബഹദൂര്‍ യാദവിന്റെ ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും ബി.എസ്.എഫ് ട്വിറ്ററിലൂടെ പറഞ്ഞു.
BSF is highly sensitive to the welfare of tps.Individual aberrations,if any,are enquired into.A senior officer has already rchd the location https://t.co/3fH7qZdV5P
— BSF (@BSF_India) January 9, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."