HOME
DETAILS

മില്ലില്‍ ഭക്ഷ്യമന്ത്രിയുടെ പരിശോധന; അരിയില്‍ മായം കണ്ടെത്തി

  
backup
January 09 2017 | 19:01 PM

%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf

കോട്ടയം: പൊതുമേഖലയില്‍ വിതരണം ചെയ്യാനുള്ള അരിയില്‍ മായം ചേര്‍ക്കുന്നതായി ഭക്ഷ്യമന്ത്രി നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കോട്ടയം ആര്‍പ്പൂക്കരയിലെ റാണി റൈസ് മില്ലിലാണ് കൃത്രിമം കണ്ടെത്തിയത്.
ഇതോടെ മില്‍ പൂട്ടാന്‍ ജില്ലാ കലക്ടര്‍ സി.എ ലത ഉത്തരവിട്ടു. തിങ്കളാഴ്ച ഉച്ചയോടെ മന്ത്രി പി.തിലോത്തമന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
നിരവധി പരാതികളെ തുടര്‍ന്നാണ് ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം മില്ലില്‍ മിന്നല്‍ പരിശോധന നടത്തിയത്. കര്‍ഷകരില്‍ നിന്നു സര്‍ക്കാര്‍ സംഭരിച്ചുനല്‍കുന്ന നെല്ല് കുത്തി അരിയാക്കി പൊതുവിതരണത്തിനായി നല്‍കുന്നത് ആര്‍പ്പൂക്കരയിലെ ഈ മില്ലില്‍ നിന്നാണ്. ഇവിടെ റേഷന്‍ അരിയുടെ മറവില്‍ വന്‍തോതില്‍ അരിയില്‍ മായം ചേര്‍ക്കുന്നുണ്ടെന്ന് നേരത്തെയും പരാതി ഉയര്‍ന്നിരുന്നു.
ഇതേ തുടര്‍ന്നാണ് ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം മില്ലില്‍ പരിശോധന നടത്തിയത്.
മില്ലിനുള്ളിലെ ഗോഡൗണില്‍ നിന്നും മായം ചേര്‍ക്കാനായി ശേഖരിച്ചിരുന്ന ഗുണനിലവാരമില്ലാത്ത അരി കണ്ടെത്തി. തുടര്‍ന്നു ഗോഡൗണിനുള്ളില്‍ പരിശോധന നടത്തിയ മന്ത്രിയ്ക്കു അരിയില്‍ ചേര്‍ക്കുന്നതിനുള്ള നിറവും, ഗുണനിലവാരം കുറഞ്ഞ വ്യാജ അരിയും കണ്ടെത്തി. തുടര്‍ന്നു മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കുകയായിരുന്നു. ഈ യോഗത്തിലാണ് മില്‍ പൂട്ടാന്‍ തീരുമാനമായത്.
തുടരന്വേഷണത്തിനായി ജില്ലാ സപ്ലൈ ഓഫിസറുടെയും എ.ഡി.എമ്മിന്റെയും നേതൃത്വത്തിലുള്ള സംഘത്തെയും നിയോഗിച്ചു. കേരളത്തിലെ കര്‍ഷകരില്‍ നിന്നു ശേഖരിക്കുന്ന നെല്ല് കുത്തി അരിയാക്കി റേഷന്‍ വിപണിയില്‍ എത്തിക്കുന്നതിനാണ് സര്‍ക്കാര്‍ റാണി റൈസ് മില്ലിനു ലൈസന്‍സ് നല്‍കിയിരുന്നത്. ഇതിലാണ് കൃത്രിമം നടത്തിയത്.
കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നെല്ലുകുത്തിയെടുക്കുന്ന അരി റാണി റൈസിന്റെ ബ്രാന്‍ഡില്‍ പൊതുവിപണിയില്‍ എത്തിച്ചതായും കണ്ടത്തെിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 days ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 days ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  2 days ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  2 days ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  2 days ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  2 days ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  2 days ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  2 days ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  2 days ago