നോട്ട് അസാധുവാക്കല്‍; വ്യവസായ മേഖലയില്‍ തൊഴില്‍ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്
ചെന്നൈ: നോട്ട് പിന്‍വലിക്കല്‍ നടപടിയെ തുടര്‍ന്ന് ചെറുകിട വ്യവസായ സംരംഭങ്ങളിലെ 35 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യാ മാനുഫാക്ചറേഴ്‌സ് ഓര്‍ഗനൈസേഷന്‍(എ.ഐ.എം.ഒ) റിപ്പോര്‍ട്ട്.
വ്യവസായ മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ 50 ശതമാനത്തിന്റെ കുറവ് വന്നതായും ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
2017 മാര്‍ച്ച് എത്തുന്നതോടെ ചെറുകിട വ്യവസായ മേഖലയില്‍ തൊഴില്‍നഷ്ടമായവരുടെ എണ്ണം 60 ശതമാനവും വരുമാന നഷ്ടം 55 ശതമാനവുമായി വര്‍ധിക്കുമെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കയറ്റുമതി ഉള്‍പ്പെടെയുള്ള വ്യാപാരം നടത്തിവരുന്ന ചെറുകിട-വന്‍കിട വ്യവസായ മേഖലയില്‍ 30 ശതമാനം തൊഴില്‍ നഷ്ടപ്പെടുകയും 40 ശതമാനം സാമ്പത്തിക നഷ്ടവുമുണ്ടണ്ടായി. മാര്‍ച്ച് എത്തുന്നതോടെ ഇതില്‍ അഞ്ചു ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടണ്ടാകും.
രാജ്യത്ത് ഏതാണ്ട് മൂന്നുലക്ഷത്തോളം വരുന്ന ചെറുകിട-ഇടത്തരം വ്യാവസായിക സംരംഭങ്ങള്‍ ഉല്‍പാദനത്തിലും കയറ്റുമതി പ്രവൃത്തികളിലും ഏര്‍പ്പെടുന്നുണ്ട്.
ഉല്‍പാദന മേഖലയിലുള്ള വ്യവസായ സ്ഥാപനങ്ങളില്‍ 20 ശതമാനത്തിന്റെ നഷ്ടമാണുള്ളത്. വരുമാന നഷ്ടം 15 ശതമാനത്തിലേറെ വര്‍ധിക്കാനിടയുണ്ടെണ്ടന്നും റിപ്പോര്‍ട്ട് ചൂണ്ടണ്ടിക്കാട്ടുന്നു.നോട്ട് രഹിത ഇടപാടുകള്‍, പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍, പണമിടപാടുകളുടെ കുറവ്, രൂപയുടെ മൂല്യത്തകര്‍ച്ച, ധനസമാഹരണത്തിനുള്ള മാര്‍ഗങ്ങള്‍ കുറഞ്ഞത്,
റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ തകര്‍ച്ച, ജി.എസ്.ടിയിലെ അനിശ്ചിതാവസ്ഥ എന്നീ ഘടകങ്ങളാണ് വരുമാന തകര്‍ച്ചയിലേക്കും തൊഴില്‍ നഷ്ടത്തിലേക്കും വ്യാപാര -വ്യവസായ മേഖലകളെ കൊണ്ടെണ്ടത്തിച്ചതെന്ന് പഠനത്തില്‍ വ്യക്തമാകുന്നു.
പണം പിന്‍വലിക്കല്‍ വ്യാപാര-വ്യവസായ മേഖലകളില്‍ ഏല്‍പ്പിച്ച ആഘാതത്തെ കുറിച്ച് നടത്തിയ മൂന്നാമത്തെ പഠന റിപ്പോര്‍ട്ടാണ് എ.ഐ.എം.ഒ ഇന്നലെ പ്രസിദ്ധീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."