എം.ജി സര്‍വകലാശാലാ അറിയിപ്പുകള്- 10-01-2017
അപേക്ഷാ തിയതി
ഒന്നു മുതല്‍ നാലു വരെ വര്‍ഷ ബി.എസ്സി. നഴ്സിങ്-അവസാന മേഴസി ചാന്‍സ് (പഴയ സ്കീം 2002-2006 അഡ്മിഷന്-പരാജയപ്പെട്ട വിദ്യാര്‍ഥികള്‍) ഡിഗ്രി പരീക്ഷകള്‍ക്ക് പിഴയില്ലാതെ ജനുവരി19 വരെയും 50 രൂപ പിഴയോടെ 20 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 23 വരെയും അപേക്ഷിക്കാം. അപേക്ഷകര്‍ 10000 രൂപ സ്പെഷ്യല്‍ ഫീസായി നിശ്ചിത പരിക്ഷാഫീസിനും സി.വി ക്യാംപ് ഫീസിനും പുറമേ അടക്കണം.
പരീക്ഷാതിയതി
തൊടുപുഴ യൂനിവേഴ്സിറ്റി എന്‍ജിനീയറിംഗ് കോളജിലെ ഒന്നാം സെമസ്റ്റര്‍ ബി.ടെക് (2016 അഡ്മിഷന് ഇംപ്രൂവ്മെന്റ് സപ്ലിമെന്ററി-2015 അഡ്മിഷന് സപ്ലിമെന്ററി)ഡിഗ്രി പരീക്ഷകള്‍ ജനുവരി19 ന് ആരംഭിക്കും.
അപേക്ഷകള്‍ പിഴയില്ലാതെ ജനുവരി11 വരെയും 50 രൂപ പിഴയോടെ12 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 13 വരെയും സ്വീകരിക്കും. അപേക്ഷകര്‍ ഒരു പേപ്പറിനു 50 രൂപ (പരമാവധി 200 രൂപ) സി.വി ക്യാംപ് ഫീസായി നിശ്ചിത അപേക്ഷാഫീസിനു പുറമേ അടക്കണം.
സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റര്‍ (റഗുലര്‍ ഇംപ്രൂവ്മെന്റ് സപ്ലിമെന്ററി), ഒന്‍പതാം സെമസ്റ്റര്‍ (റഗുലര്‍ സപ്ലിമെന്ററി) പഞ്ചവത്സര ബി.ബി.എ. എല്‍.എല്‍.ബി, ആറാം സെമസ്റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി (റഗുലര്‍ സപ്ലിമെന്ററി)ഡിഗ്രി പരീക്ഷകള്‍ ജനുവരി 25ന് ആരംഭിക്കും.
അപേക്ഷകള്‍ പിഴയില്ലാതെ ജനുവരി 12വരെയും 50 രൂപ പിഴയോടെ 13 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 16 വരെയും സ്വീകരിക്കും. റഗുലര്‍ വിദ്യാര്‍ഥികള്‍ 100 രൂപയും വീണ്ടുമെഴുതുന്നവര്‍ ഒരു പേപ്പറിനു 20 രൂപ (പരമാവധി100 രൂപ) സി.വി. ക്യാംപ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം.
പരീക്ഷാഫലം
2016 ഓഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എഡ് (സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ - ലേണിങ് ഡിസേബിലിറ്റി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ ജനുവരി 19 വരെ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."