നിയമബിരുദ പ്രവേശനം; പരീക്ഷയ്ക്ക് അപേക്ഷിക്കാം
കൊച്ചിയിലെ ന്യൂവാല്‍സ് ഉള്‍പ്പെടെ 17 നിയമ സര്‍വകലാശാലകളില്‍ ബി.എ.എല്‍.എല്‍.ബി, എല്‍.എല്‍.എം പ്രവേശനത്തിനു നടത്തുന്ന പൊതുപ്രവേശന പരീക്ഷ (കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് ഇഘഅഠ 2017) യ്ക്ക് അപേക്ഷിക്കാം. www.clat.ac.in എന്ന വെബ്‌സൈറ്റില്‍ ജനുവരി ഒന്നിനു വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിക്കും.
അതിനുശേഷം മാര്‍ച്ച് 31വരെഓണ്‍ലൈനായി അപേക്ഷിക്കാം. 2017 മെയ് 14നാണ് ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ. ബി.എ.എല്‍.എല്‍.ബി കോഴ്‌സുകള്‍ക്ക് പ്ലസ്ടുവിന് കുറഞ്ഞത് 45 ശതമാനം മാര്‍ക്കുനേടി പാസായവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി എന്നിവര്‍ക്ക് 40 ശതമാനം മാര്‍ക്ക് മതി (അതതു സര്‍വകലാശാലകളുടെ സംവരണ മാനദണ്ഡം ബാധകം).
2017 മാര്‍ച്ച്, ഏപ്രിലില്‍ അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി: 2017 ജൂലൈ ഒന്നിന് 20 വയസില്‍ താഴെയായിരിക്കണം.
സംവരണ വിഭാഗത്തിന് 22 വയസില്‍ താഴെ. ബിരുദാനന്തര ബിരുദ നിയമ കോഴ്‌സുകള്‍ക്ക് 55 ശതമാനം മാര്‍ക്കോടെ എല്‍.എല്‍.ബി, ബി.എല്‍ (എസ്.സി, എസ്ടി എന്നിവര്‍ക്ക് 50 ശതമാനം) പാസായിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."