HOME
DETAILS

സംസ്ഥാനത്ത് വൈദ്യുതി ഉല്‍പാദനം കുത്തനെ കുറഞ്ഞു

  
backup
January 09 2017 | 19:01 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%89%e0%b4%b2%e0%b5%8d

തൊടുപുഴ: സംസ്ഥാനത്ത് സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വൈദ്യുതി ഉല്‍പാദനം. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ സംസ്ഥാനത്ത് ഉപയോഗിച്ച വൈദ്യുതിയില്‍ 93 ശതമാനവും അധിക വിലകൊടുത്ത് പുറമെനിന്ന് വാങ്ങിയത്.
അറ്റകുറ്റപ്പണികള്‍ക്കായി നേര്യമംഗലത്തെ രണ്ട് വൈദ്യുതി നിലയങ്ങള്‍കൂടി പ്രവര്‍ത്തനം നിര്‍ത്തിവച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. 257.65 മെഗാവാട്ടിന്റെ ജനറേറ്ററുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. 58.75 ദശലക്ഷം യൂനിറ്റാണ് സംസ്ഥാനത്തെ ഇന്നലത്തെ വൈദ്യുതി ഉപഭോഗം. ഇതില്‍ 3.96 ദശലക്ഷം യൂനിറ്റ് മാത്രമാണ് സംസ്ഥാനത്ത് ഉല്‍പാദിപ്പിച്ചത്. 54.48 ദശലക്ഷം യൂനിറ്റും പുറമെനിന്ന് എത്തിച്ചതാണ്.
ലോവര്‍പെരിയാര്‍ അണക്കെട്ട് അറ്റകുറ്റപ്പണികള്‍ക്കായി വറ്റിച്ചതോടെയാണ് കരിമണല്‍ പവര്‍ ഹൗസിലെ 60 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത്. നേര്യമംഗലം പവര്‍ ഹൗസില്‍ നിന്ന് ഉല്‍പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളം ലോവര്‍ പെരിയാര്‍ അണക്കെട്ടിലേക്കാണ് എത്തുന്നത്. അണക്കെട്ടില്‍ വെള്ളമെത്തുന്നത് അറ്റകുറ്റപ്പണികള്‍ക്ക് തടസമായതിനാലാണ് നേര്യമംഗലത്തെ രണ്ട് വൈദ്യുതി നിലയങ്ങളും നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്.

52.65 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് ജനറേറ്ററുകളാണ് നേര്യമംഗലം നിലയത്തിലുള്ളത്. 25 മെഗാവാട്ടിന്റെ ഒരു ജനറേറ്റര്‍ നേര്യമംഗലം എക്സ്റ്റന്‍ഷന്‍ നിലയത്തിലുമുണ്ട്. മൊത്തം 77.65 മെഗാവാട്ടാണ് നേര്യമംഗലത്തിന്റെ മൊത്തം ശേഷി.
നേര്യമംഗലം, ലോവര്‍പെരിയാര്‍ നിലയങ്ങളെ പീക്ക് ലോഡ് ആവശ്യത്തിനാണ് കെ.എസ്.ഇ.ബി ആശ്രയിക്കുന്നത്.
നേര്യമംഗലത്ത് ഉല്‍പാദനം നിര്‍ത്തിവച്ചതിനാല്‍ ചെങ്കുളം, പന്നിയാര്‍, വെള്ളത്തൂവല്‍ വൈദ്യുതി നിലയങ്ങളില്‍ നിന്ന് ഉല്‍പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളം ഇപ്പോള്‍ കല്ലാര്‍കുട്ടി അണക്കെട്ടില്‍ ശേഖരിക്കുകയാണ്. ഈ മാസം 17 വരെയാണ് അറ്റകുറ്റപ്പണികള്‍ക്കായി കെ.എസ്.ഇ.ബി സമയം അനുവദിച്ചിരിക്കുന്നതെന്ന് ചീഫ് എന്‍ജിനീയര്‍ എന്‍.എന്‍ ഷാജി സുപ്രഭാതത്തോട് പറഞ്ഞു.
സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് അതിവേഗം താഴുകയാണ്. 1888 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് ഇനി അവശേഷിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേ ദിവസത്തേക്കാള്‍ 808.6 ദശലക്ഷം യൂനിറ്റിന്റെ കുറവാണിത്. സംഭരണശേഷിയുടെ 46 ശതമാനം വെള്ളമാണ് നിലവിലുള്ളത്. ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ സംഭരണശേഷിയുടെ 37.4 ശതമാനം വെള്ളം മാത്രമാണുള്ളത്. ഡാമിലേക്കുള്ള നീരൊഴുക്ക് പൂര്‍ണമായും നിലച്ചു.
2,340 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. കഴിഞ്ഞവര്‍ഷം ഇതേസമയം 2,363 അടിയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago