മൈസൂര്‍ ഭരണ കാലഘട്ടത്തെക്കുറിച്ച് വിശദ പഠനങ്ങള്‍ ആവശ്യം: എം.ജി.എസ്
തേഞ്ഞിപ്പലം: മലബാറിലെ സാമൂഹിക ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ച മൈസൂര്‍ ഭരണ കാലഘട്ടത്തെക്കുറിച്ച് വിശദവും ശാസ്ത്രീയവുമായ പഠനങ്ങള്‍ ആവശ്യമാണെന്ന് ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍. ഫാറൂഖ് കോളജ് പോസ്റ്റ് ഗ്രാജ്വേറ്റ് ചരിത്ര വിഭാഗവും കാലിക്കറ്റ് സര്‍വകലാശാല സി.എച്ച് മുഹമ്മദ് കോയ ചെയറും സംയുക്തമായി ഫാറൂഖ് കോളജില്‍ സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈദരലിയെയും ടിപ്പുവിനെയും കുറിച്ച് കെട്ടുകഥകളും അതിശയോക്തികളുമല്ല വസ്തുനിഷ്ഠമായ വിലയിരുത്തലാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ ആധ്യക്ഷനായി. തരൂര്‍ സ്വരൂപം ഗ്രന്ഥാവരി, ഗുരുവായൂര്‍ മമ്മിയൂര്‍ കളരിചെപ്പേട് കണ്ണമ്പ്രഗ്രന്ഥാ വരി എന്നിവയെ അടിസ്ഥാനമാക്കി എസ്. രാജേമ്പു തയാറാക്കിയ 'മൈസൂര്‍ പടയോട്ടം ഇരുനൂറ്റിയന്‍പതു വര്‍ഷങ്ങള്‍' പുസ്തകം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. ഡോ. വി. മന്‍സൂര്‍ ബാബു ആദ്യപ്രതി ഏറ്റുവാങ്ങി. പ്രൊഫ. ഡോ. വി. കുഞ്ഞാലി, ഡോ. ഇ.കെ ഫസലുറഹ്മാന്‍, ഡോ. ടി. മുഹമ്മദലി, ഡോ. ടി.എ മുഹമ്മദ്, ഡോ. ഒലിവര്‍ നൂണ്‍, ഡോ. അബ്ദുല്‍ നിസാര്‍, ഡോ. എം.പി മുജിബ് റഹ്മാന്‍, ഡോ. എം.ആര്‍ മന്മദന്‍, പി.എ റഷീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."