ഗിരീഷ് കാരാടിക്ക് നാടകം കുടുംബകാര്യം
കണിയാമ്പറ്റ: അരങ്ങില്‍ വിവിധ വേഷങ്ങളായി വിദ്യാര്‍ഥികള്‍ പരിണമിക്കുമ്പോള്‍ അണിയറയില്‍ അവരെ സജ്ജമാക്കുന്നത് ഒരു കുടുംബം. ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ നാടകവേദിയിലാണ് ഈ വേറിട്ട കാഴ്ച. താമരശ്ശേരി കാരാടി സ്വദേശിയായ ഗിരീഷ് കാരാടി കാല്‍നൂറ്റാണ്ടായി അമച്വര്‍ നാടകരംഗത്തെ വേറിട്ട സാന്നിധ്യമാണ്. ഇത്തവണ ഗിരീഷിനൊപ്പം കുടുംബവും നാടകത്തിന്റെ പിന്നണിപ്രവര്‍ത്തകരായി ഒപ്പമുണ്ട്. നിരവധി പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയ ഗിരീഷിന്റെ സംവിധാനപാടവത്തില്‍ ഇത്തവണ അരങ്ങിലെത്തിയത് അഞ്ച് നാടകങ്ങളാണ്. കുപ്പാടി ജി.പി.യു.എസിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കറിവേപ്പിലക്കാണ് ഒന്നാംസ്ഥാനം. നടവയല്‍ സെന്റ് തോമസ് സ്‌കൂള്‍ യു.പി വിഭാഗം വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മറുപാട്ട്, ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ മൂലങ്കാവ് ഗവ. എച്ച് എസ് എസ് അവതരിപ്പിക്കുന്ന ഇവിടെ ഒരു പുഴയുണ്ടായിരുന്നു. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ തന്നെ കല്ലോടി സെന്റ് ജോ സഫ്‌സ് എച്ച് എസ് എസിലെ വിദ്യാര്‍ഥികള്‍ അരങ്ങിലെത്തിക്കുന്ന കാന്താരിപ്പൊന്ന്, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ചുണ്ടേല്‍ ആര്‍ സി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ചോരണകൂര എന്നിവയാണ് ഇത്തവണ ഗിരീഷ് കാരാടിയുടെ സംവിധാനത്തില്‍ ജില്ലാ സ്‌കൂള്‍ കലോത്സവവേദിയിലെത്തുന്ന അഞ്ച് നാടകങ്ങള്‍. ഗിരീഷിന്റെ ഭാര്യ ബിന്ദുവാണ് ഈ അഞ്ച് നാടകങ്ങളുടെയും വസ്ത്രാലങ്കാരം ചെയ്യുന്നത്. സഹസംവിധായകനായി മകന്‍ അഭിജിത്തും, രംഗപടം ഒരുക്കി ഇളയമകന്‍ അരുണ്‍കുമാറും ഗിരീഷിന്റെ നാടകങ്ങളുടെ ഒപ്പമുണ്ട്. സഹായിയായ മക്കളുടെ സുഹൃത്ത് മിഥുന്‍ മുണ്ടക്കല്‍ വെള്ളമുണ്ടയും ഇത്തവണ ഗിരീഷിനൊപ്പമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."