ജിഷ്ണു കോപ്പിയടിച്ചെന്ന കോളജിന്റെ വാദം പൊളിയുന്നു; പരാതി ലഭിച്ചിട്ടില്ലെന്ന് പരീക്ഷ കണ്ട്രോളര്
തൃശ്ശൂര്‍: പാമ്പാടി നെഹ്റു കോളജിലെ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി കോപ്പിയടിച്ചെന്ന കോളജ് അധികൃതരുടെ വാദം പൊളിയുന്നു. ആത്മഹത്യ ചെയ്ത ജിഷ്ണു കോപ്പിയടിച്ചെന്ന പരാതി തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് സാങ്കേതിക സര്‍വകലാശാല പരീക്ഷ കണ്ട്രോളര് അറിയിച്ചു.
കോപ്പിയടിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ പരീക്ഷയുടെ ആ ദിനം പരീക്ഷാ കണ്‍ട്രോളറെ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍, സംഭവം നടന്നിട്ട് ഇത്രയും ദിവസമായിട്ടും അത്തരത്തിലുള്ള യാതൊരു റിപ്പോര്‍ട്ടും തനിക്ക് ലഭിച്ചിട്ടില്ലെന്നും പരീക്ഷ കണ്ട്രോളര് അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് സാങ്കേതിക സര്‍വകലാശാല അധികൃതര്‍ കോളജിലെത്തിയത്. വിദ്യാര്‍ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളജിലേക്ക് ഇന്നലെ വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായിരുന്നു. പ്രവര്‍ത്തകര്‍ കോളജിലെ ക്ലാസ് മുറികള്‍ അടിച്ചു തകര്‍ത്തു. കെ.എസ്.യു, എ.ഐ.എസ്.എഫ് സംഘടനങ്ങളുടെ നേതൃത്വത്തില്‍ ഇന്ന് പഠിപ്പു മുടക്കും നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."