HOME
DETAILS
MAL
ഭക്ഷണം പൊളിച്ചു
backup
January 10 2017 | 05:01 AM
കണിയാമ്പറ്റ: ഊട്ടുപ്പുരയില വിഭവപ്പെരുമ. ആദ്യദിനം തന്നെ അഥിതികളെ കയ്യിലെടുത്താണ് ഭക്ഷണക്കമ്മിറ്റി ഇത്തവണത്തെ കലോത്സവത്തെ ശ്രദ്ധേയമാക്കിയത്. കലോത്സവ പ്രാതലായി ഉപ്പുമാവും പഴവും ചായയും നല്കിയ ഭക്ഷണക്കമ്മിറ്റി ഉച്ചക്ക് അറിഞ്ഞൂട്ടി.
ചോറ്, ഉപ്പേരി, കപ്പപ്പുഴുക്ക്, അവിയല്‍, കൂട്ടുക്കറി, പുളിയിഞ്ചി, അച്ചാര്‍, പപ്പടം, ചിക്കന്‍ചില്ലി, സാമ്പാര്‍, രസം, പാല്പായസം എന്നിവയാണ് വിളമ്പിയത്. വൈകിട്ട് ഉള്ളിവടയും ചായയും, രാത്രി ചോറ്, സാമ്പാര്‍, കൂട്ടുക്കറി, പുളിയിഞ്ചി, വാഴക്ക ഉപ്പേരി, അച്ചാര്‍, പായസം എന്നിവയുമായിരുന്നു കലോത്സവത്തിനെത്തിയവര്ക്കുള്ള ഭക്ഷണക്കമ്മിറ്റിയുടെ സമ്മാനം. ഉച്ചക്ക് 2300 പേര്‍ക്കും രാത്രി 1100 പേര്‍ക്കും ഭക്ഷണം വിളമ്പിയ സംഘാടകര്‍ ഇന്ന് 2500 പേര്‍ക്കുള്ള ഭക്ഷണമാണ് കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."