അതിര്‍ത്തിയില്‍ പട്ടിണിയെന്ന ജവാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; അന്വേഷണത്തിന് ഉത്തരവ്
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ 11 മണിക്കൂറോളം തുടര്‍ച്ചയായി കാവല്‍ നില്‍ക്കുന്ന ജവാന്മാര്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന സൈനികന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ബി.എസ്.എഫ് ജവാന്റെ അവസ്ഥയെകുറിച്ചുള്ള വീഡിയോ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റ്ക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ബി.എസ്.എഫിന്റെ 29 ബറ്റാലിയനിലെ തേജ് ബഹാദൂറാണ് വീഡിയോയിലുടെ ഉന്നത ഉദ്യോഗസ്ഥരുടെ വര്‍ഷങ്ങളായി തുടരുന്ന അനീതി വെളിച്ചെത്തുകൊണ്ടുവന്നിരിക്കുന്നത്.
അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന തങ്ങള്‍ക്ക് പലപ്പോഴും ഭക്ഷണം ഉണ്ടാകാറില്ലെന്നാണ് ബി.എസ്.എഫ് ജവാന്‍ പുറത്തുവിട്ട മൂന്ന് വീഡിയോകളില്‍ വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്തിന്റെ നായകരായി കണക്കാക്കുന്ന തങ്ങളെ മോശമായ രീതിയില്‍ കാണുന്നുവെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു. പലപ്പോഴും ഭക്ഷണം പോലുമില്ലാതെ ഒട്ടിയ വയറുമായിട്ടാണ് തങ്ങള്‍ക്ക് കഴിയേണ്ടി വരുന്നതെന്ന് ജവാന്‍ വെളിപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."