താമരശേരി ചുരം ശുചീകരണം; രണ്ടണ്ടാംഘട്ട പ്രവൃത്തി തുടങ്ങി
താമരശേരി: താമരശേരി ചുരം സാമൂഹ്യവിരുദ്ധര്‍ മലിനപ്പെടുത്തുന്നതിനെതിരേ സംരക്ഷണ സമിതിയുടെ എഴുപതോളം വളണ്ടണ്ടിയര്മാര് വീണ്ടണ്ടും കര്‍മനിരതരായി. കഴിഞ്ഞ നവംബര്‍ 30ന് അടിവാരം മുതല്‍ ലക്കിടി വരെയുള്ള ചുരം റോഡ് വൃത്തിയാക്കുന്ന പ്രവൃത്തിയാണ് ആദ്യഘട്ടത്തില്‍ നടത്തിയത്.
ഇന്നലെ നടന്ന ചുരം ശുചീകരണ പ്രവൃത്തികള്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ നന്ദകുമാറിന്റെയും വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരിയുടെയും സന്നിധ്യത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം വി.ഡി ജോസഫ് ഉദ്ഘാടനം ചെയ്തു. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും മുക്കം ചെറുവാടി ഡെവലപ്പ്മെന്റ് ഫോറം പ്രവര്‍ത്തകരും ചേര്‍ന്നാണ് ചുരം വ്യൂ പോയന്റിന്റെ താഴ്ഭാഗം ശുചീകരിച്ചത്.
വൈത്തിരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബഷീര്‍, പുതുപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ മുത്തു അബ്ദുസ്സലാം, ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മൊയ്തു മുട്ടായി, സെക്രട്ടറി ഷാഹിദ് കുട്ടമ്പൂര്, ട്രഷറര്‍ താജു അടിവാരം രക്ഷാധികാരികളായ പി.കെ സുകുമാരന്‍, ഉസ്മാന് ചാത്തന്‍ചിറ, ചെറുവാടി ഡെവലപ്മെന്റ് ഫോറം ചെയര്മാന് സലീം, കണ്‍വീനര്‍ നിയാസ് ചെറുവാടി, ടി.കെ ട്രസ്റ്റ് മാനേജര്‍ ഹംസ ഹാജി, ജി.ജി മുഹമ്മദ്, സലീം, മുനീര്‍, അനില്‍, മുഫ്സില്‍ പിലാശ്ശേരി, നസീര്‍ അടിവാരം എന്നിവര്‍ ശുചീകരണത്തിനു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."