സുജലം പദ്ധതിയില്‍ പങ്കുചേര്‍ന്ന് എന്‍ജിനിയര്‍മാരും
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ 'ജലസുരക്ഷ ജീവസുരക്ഷാ' പദ്ധതിയുടെ ഭാഗമായി സുജലം പദ്ധതിക്ക് പിന്തുണയുമായി ജലവകുപ്പിലെ എന്‍ജിനിയര്‍മാരും. തൊഴിലുറപ്പ് പദ്ധതിയും പൊതുജന പങ്കാളിത്തവും ഉപയോഗിച്ചു ഇതിനോടകം പഞ്ചായത്തില്‍ ചെറുതും വലുതുമായ 110 തടയണകളാണ് നിര്‍മിച്ചത്.
ജനകീയ പ്രവൃത്തിയെ പ്രോത്സാഹിപ്പിച്ച് ഇറിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റിലെ 20ഓളം എന്‍ജിനിയര്‍മാരാണ് രംഗത്തുവന്നത്. ഇവര്‍ കാരശ്ശേരി ചീപ്പാന്‍കുഴി-കറുത്തപറമ്പ് തോട്ടില്‍ നാട്ടുകാരുടെ സഹകരണത്തോടെ രണ്ടു തടയണകള്‍ നിര്‍മിക്കുകയും തോട് വൃത്തിയാക്കുകയും ചെയ്തു.
ജോര്‍ജ് എം. തോമസ് എം.എല്‍.എ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് കോടിയത്തൂര്‍, പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല, എന്‍ജിനിയര്‍മാരായ ഇ.ആര്‍ രവീന്ദ്രന്‍, തോമസ് പി.ജെ, ഉണ്ണികൃഷ്ണന്‍, ശാലു സുധാകരന്‍, അബ്ദുറഹ്മാന്‍ പി.പി, സത്യന്‍ മണാശ്ശേരി, വിജയന്‍ ടി, ഡൊമനിക്, ശിവദാസ്, പുഷ്പരാജ്, രവീന്ദ്രന്‍, രവി അമ്പലത്തായ, ഗിരീഷ്, ഫൈസല്‍, ഓവര്‍സിയര്‍മാരായ അമാനുറഹ്മാന്‍, ഉണ്ണി മണാശ്ശേരി, സ്റ്റാഫ് അബു, സുലൈമാന്‍, നൗഷാദ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."