പൊലിസ് കസ്റ്റഡിയിലുള്ള യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
ഗൂഡല്ലൂര്‍: കുന്നൂര് വണ്ടിശോലയില് നടന്ന മോഷണവുമായി ബന്ധപ്പെട്ട് കുന്നൂര് പൊലിസ് കസ്റ്റഡിയിലെടുത്ത യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കുന്നൂര് സ്വദേശി ജയകുമാറിന്റെ മകന് നാഗരാജ് (25) ആണ് സ്റ്റേഷന് മുന്നില്‍ വെച്ച് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
പൊലിസ് ഉടനെ ഇയാളെ കുന്നൂര് താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുമ്പ് മോഷണ കേസുമായി ബന്ധപ്പെട്ട് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലും പൊലിസിന് ഇയാളെ സംശമുണ്ടായതിനെത്തുടര്ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നത്. എന്നാല്‍ എവിടെ മോഷണം നടന്നാലും പൊലിസ് തന്നെ പിടികൂടി പീഡിപ്പിക്കുകയാണെന്നാരോപിച്ചാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്.
കുന്നൂര് വണ്ടിശോലയില് കുടിവെള്ളം തേടിയെത്തിയ യുവാവ് 25 പവന് സ്വര്‍ണവും 1.50 ലക്ഷം രൂപയും മോഷ്ടിച്ചിരുന്നു. പരേതനായ ഫ്രാന്‍സീസിന്റെ ഭാര്യ ജയമണി (65)യെ കയറ് ഉപയോഗിച്ച് കട്ടിലില്‍ ബന്ധിപ്പിച്ച ശേഷമാണ് മോഷണം നടത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."