മോദി സര്‍ക്കാരിന്റെ വഞ്ചനക്കെതിരെ യൂത്ത് ലീഗ് ക്യൂ വലയം തീര്‍ത്തു
കല്‍പ്പറ്റ: അമ്പത് ദിവസം കൊണ്ട് നോട്ട് നിരോധനം കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അവസാനിക്കുമെന്ന് വാക്ക് നല്‍കി, വാഗ്ദാന ലംഘനം നടത്തി രാജ്യത്തെ വഞ്ചിച്ച് ജനങ്ങളെ ഇപ്പോഴും ക്യൂവില്‍ നിര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ജില്ലയിലെ 26 കേന്ദ്രങ്ങളില്‍ ക്യൂ വലയം തീര്‍ത്തു.
പഞ്ചായത്ത് തലങ്ങളില്‍ നടന്ന ക്യൂവലയങ്ങളില്‍ നിരവധി പേര്‍ പങ്കെടുത്തു. മേപ്പാടിയില്‍ നടന്ന പരിപാടി യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ ഹാരിസ് ഉദ്ഘാടനം ചെയ്തു. റജീഷലി അധ്യക്ഷനായി. ടി ഹംസ, പി.കെ അഷറഫ്, പി മുഹമ്മദ് കുട്ടി, കെ റഹനീഫ്, പി ലുക്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹാരിസ് സി. സ്വാഗതവും പി.വി നാസര്‍ നന്ദിയും പറഞ്ഞു.
പനമരം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനവും ക്യൂ വലയവും ജില്ലാ ട്രഷര്‍ കേളോത്ത് സലീം ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന് ക്യൂവലയം മണ്ഡലം പ്രസിഡന്റ് കെഎം തൊടി മുജീബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അസീസ് അമ്പിലേരി അധ്യക്ഷനായി. മൂപ്പൈനാട് പഞ്ചായത്ത് ക്യൂവലയം മണ്ഡലം യൂത്ത് ലീഗ് ജന സെക്രട്ടറി സി.ടി ഹുനൈസ് ഉദ്ഘാടനം ചെയ്തു. ടി ഷംസുദ്ധീന്‍ അധ്യക്ഷനായി. എടവക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യു സമരം രണ്ടേ നാലില്‍ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സലാം വെള്ളമുണ്ട ഉല്‍ഘാടനം ചെയ്തു. മമ്മൂട്ടി തോക്കന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."