ചീരാല്‍ ഗവ. സ്‌കൂള്‍ പൊതു വിദ്യാലയങ്ങള്‍ക്ക് മാതൃക: കെ.ടി ജലീല്‍
ചീരാല്‍: പ്രതിഭാധനരായ വിദ്യാര്‍ഥികളെ കണ്ടെത്തി പ്രോത്സാഹനം നല്‍കി വളര്‍ത്തിക്കൊണ്ട് വരുന്നതില്‍ പൊതുവിദ്യാലയങ്ങള്‍ക്ക് മാതൃകയാണ് ചീരാല്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍.
ദേശീയ ഗണിത ഒളിമ്പ്യാഡ് മത്സരത്തിന് റീജിയനല്‍ തലത്തില്‍ മൂന്നാം സ്ഥനത്തോടെ യോഗ്യത നേടിയ അലന്‍ ജോസഫ്, ദേശീയ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ റണ്ണര്‍ അപ്പായ കേരള ഫുട്ബാള്‍ ടീം അംഗം വിശാഖ്, സംസ്ഥാന സ്‌കൂള്‍ പ്രവര്‍ത്തി പരിചയമേളയില്‍ എ ഗ്രേഡ് നേടിയ സി ദൃശ്യ, ഫെമിന ഷാജു എന്നിവരെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാലത്ത് ഏറ്റവും നല്ല വിദ്യാഭ്യാസവും ശിക്ഷണവും നല്‍കപ്പെടുന്നത് പൊതു വിദ്യാലങ്ങളിലാണെന്നും മന്ത്രി സൂചിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി അധ്യക്ഷയായി.
നെന്മേനി ഗ്രാമ പഞ്ചായത്ത പ്രസിഡന്റ് പി.ആര്‍ കറപ്പന്‍, ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു മനോജ്, നെന്മേനി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ രാജഗോപാലന്‍, നെന്മേനി ഗ്രാമ പഞ്ചായത്ത് വികസന കാര്യ കമ്മിറ്റി സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ പി.കെ രാചേന്ദ്രന്‍, നെന്മേനി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സരള ഉണ്ണികൃഷ്ണന്‍, ബ്ലോക്ക്അംഗം വി.ടി ബേബി, വാര്‍ഡ് അംഗങ്ങളായ മല്ലിക സോമശേഖരന്‍, കെ.സി കുഞ്ഞിക്കോയ തങ്ങള്‍, ബിന്ദു മണികണ്ടന്‍, സജി റെജി, മനി തോമസ്, പ്രന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് പി.എ അബ്ദുല്‍ നാസര്‍, ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, ടി.പി ഓമനക്കുട്ടന്‍, സി.പി സുനില്‍റാം, മണി പൊന്നോത്ത്, സി.എ വേണു ഗോപാലന്‍, മാസ്റ്റര്‍ അലന്‍ ജോസഫ്, മാസ്റ്റര്‍ വിശാഖ് എം.എം, സി ദൃശ്യ, ഫെമിന ഷാജു എന്നിവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ്് എം.പി രാജന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ എന്‍.ടി ജോണ്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."