യു.ഡി.എഫ് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി
കല്‍പ്പറ്റ: നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍ അട്ടിമറിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഐ.സി ബാലകൃഷ്ണന് എം.എല്‍എ ധര്‍ണ ഉദ്ഘാടനം ചെയ്തു. എം.ഐ ഷാനവാസ് എം.പി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ കണ്‍വീനര്‍ പി.പി.എ കരീം സ്വാഗതം പറഞ്ഞു. ചെയര്മാന് സി.പി വര്‍ഗീസ് അധ്യക്ഷനായി. നഞ്ചന്‍ഗോഡ് -വയനാട്-നിലമ്പൂര്‍ റയില്‍പാത പദ്ധതി എത്രയും പെട്ടെന്ന് ആരംഭിക്കാന്‍ യു.ഡി.എഫ് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.
വിഷയത്തില്‍ ചര്‍ച്ച ചെയ്യാനായി കലക്ട്റേറ്റിലെത്തിയ ഡി.എം.ആര്.സി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന് യു.ഡി.എഫ് സംഘം നിവേദനം നല്കി.
കെ.എല്‍ പൗലോസ്, മുസ്്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, എന്‍.ഡി അപ്പച്ചന്, കെ.കെ ഹംസ, എം.സി സെബാസ്റ്റ്യന്‍, ഭൂപേഷ്, പി.കെ അബൂബക്കര്‍, ടി മുഹമ്മദ്, പി.പി അയ്യൂബ്, എം.എ അസൈനാര്‍, പി.പി ആലി, എന്‍.എം വിജയന്, കണ്ണോളി മുഹമ്മദ്, സി.കെ ആരിഫ്, റസാഖ് കല്‍പ്പറ്റ, എം.എ ജോസഫ്, പി.കെ അസ്മത്ത്, ടി ഹംസ, എം മുഹമ്മദ് ബഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."