നിശ്ചയദാര്‍ഢ്യം നിലനിര്‍ത്തിയ വ്യക്തിത്വം: സുധാകരന്‍
കണ്ണൂര്‍: സൈനിക ജീവിതവും രാഷ്ട്രീയജീവിതവും ഒരുമിച്ചു കൊണ്ടു പോയ വ്യക്തിത്വമായിരുന്നു കെ.സി കടമ്പൂരാനെന്നു മുന്‍മന്ത്രി കെ സുധാകരന്‍. സൈനികനെന്ന നിലയിലുള്ള ചിട്ടയും നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും രാഷ്ട്രീയ ജീവിതത്തിലും നിലനിര്‍ത്താന്‍ അദ്ദേഹത്തിനു സാധിച്ചു. അചഞ്ചലമായ നിലപാടുകളും ശരിയെന്ന് സ്വയം ബോധ്യപ്പെടുന്ന കാര്യമായാല്‍ മറ്റാരുടേയും താല്‍പര്യങ്ങള്‍ക്കു വഴങ്ങാതെയുള്ള സമീപനവും രാഷ്ട്രീയ സത്യസന്ധതയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. കടമ്പൂരാന്റെ വേര്‍പാട് കോണ്‍ഗ്രസിനു തീരാനഷ്ടമാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തന രംഗത്ത് മഹനീയ മാതൃകയും ഉജ്വല വ്യക്തിത്വവുമാണ് കെ.സി കടമ്പൂരാനെന്ന് സതീശന്‍ പാച്ചേനി അനുസ്മരിച്ചു. മൂല്യങ്ങളില്‍ അടിയുറച്ചു വിശ്വസിച്ച നിസ്വാര്‍ഥനായ നേതാവായിരുന്നു കെ.സി കടമ്പൂരാനെന്ന് ഐ.എന്‍.ടി.യു.സി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ സുരേന്ദ്രന്‍ അനുസ്മരിച്ചു. വിയോഗത്തില്‍ കെ.സി ജോസഫ് എം. എല്‍. എ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."