HOME
DETAILS

ദിവസങ്ങളെണ്ണി...

  
backup
January 10 2017 | 05:01 AM

%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf

സ്വീകരണം


റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ എത്തുന്ന മത്സരാര്‍ഥികളെയും വിധികര്‍ത്താക്കളെയും സ്വീകരിക്കാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി. തൂവാലയും പുസ്തകവും ഇവര്‍ക്കു നല്‍കും. 57 അധ്യാപകര്‍ ആലപിക്കുന്ന സ്വാഗതഗാനത്തോടെയാണ് ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥികളെയും മറ്റുള്ളവരെയും സ്വീകരിക്കുക.


ഭക്ഷണം വെജിറ്റേറിയന്‍ മാത്രം


16ന് ഉച്ചഭക്ഷണത്തോടെ കലോത്സവ നഗരിയില്‍ ഊട്ടുപുരയുണരും. ഒരു ദിവസം 15,000 മുതല്‍ 20,000 പേര്‍ക്ക് ഉച്ചഭക്ഷണം വിളമ്പേണ്ടി വരും. രാത്രി 3,000 പേര്‍ക്കും രാവിലെ 7,000 പേര്‍ക്കും ഭക്ഷണമൊരുങ്ങും. 3,000 പേര്‍ക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ പറ്റുന്ന രീതിയിലാണ് ജവഹര്‍ സ്റ്റേഡിയത്തിലെ ഭക്ഷണശാല ഒരുങ്ങുന്നത്. ജില്ലാ ബേക്കറി അസോസിയേഷന്‍ ഒരുക്കുന്ന 20 അടി നീളമുള്ള കേക്ക് കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുറിക്കും. എല്ലാ ദിവസവും വെജിറ്റേറിയന്‍ ഭക്ഷണമായിരിക്കും വിളമ്പുക.

പ്രതിദിനം 60,000 ലിറ്റര്‍ വെള്ളം


ഊട്ടുപുരയിലെ ആവശ്യത്തിനും കഴുകാനും ശൗചാലയങ്ങളിലുമടക്കം കലോത്സവ നഗരികളില്‍ പ്രതിദിനം 60,000 ലിറ്റര്‍ വെള്ളം ആവശ്യമായി വരും. ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനു വാട്ടര്‍ അതോറിറ്റി, ആരോഗ്യവിഭാഗം, ഭക്ഷണ കമ്മിറ്റി എന്നിവരുടെ സംയുക്ത യോഗം ചേരും.


കലവറ വണ്ടി എല്ലാ വീട്ടിലും


കലോത്സവത്തിന്റെ പ്രചാരണം ജില്ലയിലെ മുഴുവന്‍ വീടുകളിലും എത്തിക്കുന്നതിനായി ഭക്ഷണശാലയിലേക്കുള്ള വിഭവങ്ങള്‍ തേടി കലവറ വണ്ടി സഞ്ചരിക്കും. ഓരോ വീട്ടില്‍ നിന്നും ഓരോ വിഭവം സമാഹരിക്കുകയും കൂടി ലക്ഷ്യമിട്ടാണ് 13, 16 തിയതികളില്‍ കലവറ വണ്ടികള്‍ സഞ്ചരിക്കുക.

 

കൂട്ടയോട്ടം ഇന്ന്


കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചാരണാര്‍ഥം ഇന്ന് വൈകുന്നേരം നാലിനു കായിക പ്രതിഭകളെ അണിനിരത്തി കൂട്ടയോട്ടം സംഘടിപ്പിക്കും. കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഫഌഗ് ഓഫ് ചെയ്യും. മുന്‍സിപ്പല്‍ സ്‌കൂളില്‍ നിന്നാരംഭിച്ച് കാല്‍ടെക്‌സ്, പൊലിസ് ക്ലബ്, സ്റ്റേഡിയം വഴി ടൗണ്‍ സ്‌ക്വയറില്‍ സമാപിക്കും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago