HOME
DETAILS

മകള്‍ ചിലങ്ക അഴിക്കാതിരിക്കാന്‍ കണ്ടക്ടര്‍ കുപ്പായമിട്ട് അമ്മ

  
backup
January 10 2017 | 06:01 AM

%e0%b4%ae%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%bf%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf

തൃക്കരിപ്പൂര്‍: പണക്കൊഴുപ്പിന്റെ മേളയില്‍ ജയിക്കാന്‍ കഴിവുമാത്രം പോരെന്ന് ഈ അമ്മയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഭര്‍ത്താവിനൊപ്പം അവര്‍ കണ്ടക്ടര്‍ കുപ്പായമിട്ടത്. സ്വകാര്യ ബസുകളില്‍ മുറിച്ചു നല്‍കിയ ഓരോ ടിക്കറ്റിലുടെയും ഇവരുടെ മകളുടെ കലാ സ്വപ്നങ്ങള്‍ ചിറക് വിരിക്കുന്നുണ്ടായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നതിനിടയില്‍ പണമില്ലാത്തതിനാല്‍ മകള്‍ക്ക് ചിലങ്ക അഴിക്കേണ്ടി വരരുതെന്ന ദൃഢ നിശ്ചയമുണ്ടായിരുന്നു ചെറുവത്തൂര്‍ മുഴക്കോത്തെ ബിന്ദു എന്ന ഈ അമ്മയുടെ ഉള്ളില്‍. ഒടുവില്‍ ആ അമ്മയുടെ വിയര്‍പ്പിനിതാ മകളുടെ സമ്മാനം. കാസര്‍കോട് ജില്ലാ കലോത്സവത്തില്‍ ഭരതനാട്യത്തിലെയും, കുച്ചുപ്പുടിയിലെയും ഒന്നാം സ്ഥാനം പാര്‍വതി കൃഷ്ണയെന്ന ഏഴാം ക്ലാസുകാരിക്ക് പ്രതിസന്ധികളെ മറികടന്ന വിജയമായിരുന്നു. പഞ്ചായത്ത് നല്‍കിയ കൊച്ചു വീട്ടിലേക്ക് ഈ സമ്മാനവുമായി പോകുമ്പോഴും കലാമേഖലയില്‍ മകളുടെ ഭാവിയെന്തെന്ന ആശങ്ക പാര്‍വതിയുടെ അമ്മ പി.ബിന്ദുവിന്റെയും അച്ഛന്‍ ഉണ്ണികൃഷ്ണന്റെയും മനസില്‍ വേദനയായി നിറയുന്നു. ഉപജില്ലാ ജില്ലാ കലോത്സവങ്ങളില്‍ നൃത്തവേദിയിലേക്കെത്താന്‍ ഈ വര്‍ഷം ചെലവ് വന്നത് രണ്ടു ലക്ഷത്തോളം രൂപയാണ്. രണ്ടു പേരുടെയും അധ്വാനത്തില്‍ നിന്നും മിച്ചംവെച്ചതിനൊപ്പം നല്ലൊരു തുക കടമായി വാങ്ങിയതാണ്. പാര്‍വതിയുടെ കലാവൈഭവം കണ്ടറിഞ്ഞു സഹായിച്ചവരാണ് ഏറെയും. എല്ലാ കടങ്ങളും വീട്ടണമെങ്കില്‍ ഇനിയും നന്നായി അധ്വാനിക്കണം. അതിനിടയില്‍ ഹൈസ്‌കൂള്‍ പഠനത്തിലേക്ക് കടക്കുന്ന മകളുടെ കലാഭാവി എങ്ങനെ ശോഭനമാകുമെന്നതാണ് ഉയരുന്ന വലിയ ചോദ്യം. ജില്ലയില്‍ ഇത്തവണ നാടോടി നൃത്തത്തില്‍ കൂടി പാര്‍വതികൃഷ്ണ മത്സരിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഭരതനാട്യം,കുച്ചുപ്പുടി,നാടോടി നൃത്തം എന്നിവയില്‍ ഈ മിടുക്കിക്കായിരുന്നു ഒന്നാം സ്ഥാനം. മുഴക്കോം ഗവ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പാര്‍വതി അംഗന്‍വാടി മുതല്‍ നൃത്ത രംഗത്തുണ്ട്. നൃത്തത്തില്‍ ജന്മസിദ്ധമായ കഴിവുണ്ട് ഈ കൊച്ചുകലാകാരിക്ക്.
കൈപിടിച്ചുയര്‍ത്താന്‍കലയെ സ്‌നേഹിക്കുന്ന ആരെങ്കിലും എത്തുമെന്നതാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. ജില്ലാ കലോത്സവത്തില്‍ മോണോആക്ടില്‍ പാര്‍വതിയുടെ ചേട്ടന്‍ അതുല്‍ കൃഷ്ണന് രണ്ടാം സ്ഥാനവുമുണ്ട്

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  16 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  16 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  16 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  16 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  16 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  16 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  16 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  16 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  16 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  16 days ago