HOME
DETAILS

ഏഴിമലയുടെ താഴ്‌വരയെ സംരക്ഷിക്കും

  
backup
January 10 2017 | 06:01 AM

%e0%b4%8f%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%be%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b5%e0%b4%b0%e0%b4%af%e0%b5%86-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95

 

പയ്യന്നൂര്‍: ഏഴിമല താഴ്‌വരകളുടെ മനോഹാരിത നശിപ്പിച്ച് ജനങ്ങള്‍ക്ക് ദുരിതമാകുന്ന രീതിയില്‍ നടന്നുകൊണ്ടിരിക്കുന്ന അനധികൃത മണ്ണെടുപ്പിന് രാമന്തളി പഞ്ചായത്തില്‍ നിയന്ത്രണം. ചെങ്കല്‍ ക്വാറികളും കുന്നിടിച്ചുള്ള അനധികൃത മണ്ണെടുപ്പും അനിയന്ത്രിതമായതോടെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
രാമന്തളി പഞ്ചായത്തിനു പുറത്തേക്ക് മണ്ണ് കൊണ്ടുപോകുന്നതിന് പൂര്‍ണമായും വിലക്ക് ഏര്‍പ്പെടുത്തും. പഞ്ചായത്തിലെ ജനങ്ങളുടെ വിവിധ നിര്‍മാണ പ്രവൃത്തികള്‍ക്കാവശ്യമായ മണ്ണ് വില്ലേജ് ഓഫിസറുടെ അനുമതിയോടെ കൊണ്ടുപോകാം. കുന്നിടിച്ച് മണ്ണെടുക്കുന്നത് നിയന്ത്രിക്കുവാനും അനുമതിയോടെ പഞ്ചായത്തിലെ ആവശ്യക്കാര്‍ക്ക് മണ്ണ് നല്‍കുന്നതിനുള്ള പ്രവൃത്തികള്‍ നിരീക്ഷിക്കുന്നതിനും പഞ്ചായത്ത് പ്രസിഡന്റ് എം.വി ഗോവിന്ദന്‍ ചെയര്‍മാനും വില്ലേജ് ഓഫിസര്‍ കണ്‍വീനറുമായി കമ്മിറ്റിയും രൂപീകരിച്ചു. ചെങ്കല്‍ ക്വാറികളില്‍ നിന്നുള്ള മണ്ണ് പുറത്തു കൊണ്ടുപോകാതെ കുഴികളില്‍ തന്നെ നിക്ഷേപിക്കണമെന്ന വ്യവസ്ഥയിരിക്കെ ഏഴിമല താഴ്‌വരകളിലെ ചെങ്കല്‍ ക്വാറികളില്‍ നിന്നു വ്യാപകമായി മണ്ണ് കടത്തുന്നതും യോഗത്തില്‍ ചര്‍ച്ചയായി. പഞ്ചായത്ത് പ്രസിഡന്റ് എം.വി ഗോവിന്ദന്‍ അധ്യക്ഷനായി. കെ വിജീഷ്, ഒ.കെ ശശി, ഇ.സി ഭാസ്‌കരന്‍, പി.എം അബ്ദുല്‍ ലത്തീഫ്, പരത്തി ഗോവിന്ദന്‍, എം ചന്ദ്രന്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  4 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  4 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  4 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്ക്.

Kerala
  •  4 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  4 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  4 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  4 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  4 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  4 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  4 days ago