ന്യൂനപക്ഷ പീഡനം: നിയോജകമണ്ഡലം തലങ്ങളില്‍ മുസ്‌ലിംലീഗ് പ്രതിഷേധ മാര്‍ച്ച്
മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ പീഡനത്തിനും ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യ നിഷേധത്തിനുമെതിരേ മുസ്‌ലിംലീഗ് സംസ്ഥാനകമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും 18,19,20 തിയതികളിലെ ഒരുദിവസം പ്രതിഷേധമാര്‍ച്ചും പൊതുസമ്മേളനവും നടത്തുമെന്ന് മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി അറിയിച്ചു.
ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം ഹനിക്കുന്ന വിധത്തില്‍ മത-സാംസ്‌കാരിക-സാമൂഹിക- വിദ്യഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേയും മതപ്രബോധകര്‍ക്കെതിരേയും കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നത്. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണക്കൂടത്തിന് സഹായകരമായ നിലപാടാണ് കേരളത്തിലെ സി.പി.എം സര്‍ക്കാരില്‍ നിന്നുണ്ടാകുന്നത്. ന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങളില്‍ കയറി ഭീകരാന്തരീക്ഷമുണ്ടാക്കുകയും അനാവശ്യ റെയ്ഡുകള്‍ നടത്തി സ്ഥാപനങ്ങളെയും വ്യക്തികളെയും പൊതുസമൂഹത്തില്‍ ഇകഴ്ത്തിക്കാട്ടുന്ന രീതിയിലാണ് കേന്ദ്ര-സംസ്ഥാന ഭരണക്കൂടങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഈ അനീതികള്‍ക്കെതിരേയുള്ള താക്കീതായുള്ള നിയോജകമണ്ഡലങ്ങളിലെ പ്രതിഷേധമാര്‍ച്ച് വിജയിപ്പിക്കുവാന്‍ എല്ലാ ഘടകങ്ങളും മുന്നിട്ടിറങ്ങണമെന്ന് ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."