പൊന്നാനിയില്‍ നങ്കൂരമിട്ട കപ്പല്‍ നിയമക്കുരുക്കില്‍
പൊന്നാനി: പൊന്നാനി തീരത്ത് വീണ്ടും നങ്കൂരമിട്ട കപ്പല്‍ നിയമക്കുരുക്കില്‍. നിലവിലെ സാഹചര്യത്തില്‍ കപ്പല്‍ തീരം വിടണമെങ്കില്‍ ആഴ്ചകള്‍ ഇനിയും കഴിയണം. നിയമപരമായ നടപടികള്‍ പലതും പൂര്‍ത്തിരിക്കാത്തതിനാല്‍ ലക്ഷങ്ങളുടെ പിഴയാണ് കസ്റ്റംസ് വകുപ്പ് ചുമത്തിയിട്ടുള്ളത്.
സാങ്കേതികമായി ഇതിനെ കപ്പല്‍ എന്ന് പറയില്ല. പകരം ബാര്‍ജ് എന്നാണ് പറയുക. ഇത്തരം ബാര്‍ജുകള്‍ കായലിലും തീരക്കടല്‍ വഴിയും ചരക്കു നീക്കത്തിന് മാത്രമാണ് ഉപയോഗിക്കുക. എന്നാല്‍ ഇവിടെ അനുമതിയില്ലാതെ കപ്പല്‍ ഉള്‍ക്കടല്‍ വഴി ശ്രീലങ്കയില്‍ നിന്ന് ഗോവയിലേക്ക് യാത്ര നടത്തിയത് കനത്ത പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണ്. കപ്പലിനെതിരേ ഈ വകുപ്പ് പ്രകാരം കേസ് ചുമത്തിയിട്ടുണ്ട്. ഈ മാസം ആറു വരെ മാത്രമാണ് കടലില്‍ ലാന്‍ഡ് ചെയ്യാന്‍ അനുമതിയുണ്ടായിരുന്നത്. ആ സമയപരിധിയും ഇപ്പോള്‍ തീര്‍ന്നിരിക്കുകയാണ്. ഇതിന്റെ പിഴ വേറെയും ചുമത്തിയിട്ടുണ്ട്.
സൈന്യത്തില്‍ നിന്ന് വിരമിച്ചയാളാണ് കപ്പിത്താന്‍. ജീവനക്കാരിപ്പോള്‍ കപ്പലില്‍ തന്നെയാണ്. രണ്ടു പേരെ നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് പൊലിസ് വിട്ടയക്കുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണത്തിലാണ് കപ്പല്‍. നേവിയും കോസ്റ്റ് ഗാര്‍ഡും കപ്പലില്‍ ഇടക്കിടെ പരിശോധന നടത്തുന്നുണ്ട്.
ഗുജറാത്ത് സ്വദേശിയുടെ മുംബൈ ആസ്ഥാനമായ ബ്ലൂബെല്‍ എന്ന കപ്പല്‍ ശ്രീലങ്കയില്‍ നിന്നും ഗോവയിലേക്ക് പോകുന്നതിനിടെയാണ് പൊന്നാനി തീരത്ത് നങ്കൂരമിട്ടത്. കപ്പലിലെ ശുദ്ധജലം കഴിഞ്ഞതിനെ തുടര്‍ന്നാണ് പൊന്നാനിയില്‍ നങ്കൂരമിട്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്. 12 പേരാണ് കപ്പലിലുള്ളത്.
മൂന്ന് മാസം മുന്‍പ് ഒരു ദുബായ് കപ്പലും ഇതുപോലെ പൊന്നാനി തീരത്ത് നങ്കൂരമിട്ടിരുന്നു .ഒടുവില്‍ മൂന്നാഴ്ച മുന്‍പാണ് ആ കപ്പല്‍ പൊന്നാനി തീരം വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."