HOME
DETAILS

കസേരകള്‍ കാലി; മുതുവല്ലൂര്‍ പഞ്ചായത്ത് ഭരണം അവതാളത്തില്‍

  
backup
January 10 2017 | 06:01 AM

%e0%b4%95%e0%b4%b8%e0%b5%87%e0%b4%b0%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%a4%e0%b5%81%e0%b4%b5%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82

 

കിഴിശ്ശേരി: മുതുവല്ലൂര്‍ പഞ്ചായത്തില്‍ ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. അസി.സെക്രട്ടറിക്കു പുറമെ സെക്രട്ടറിയും എച്ച്.സിയും യു.ഡി ക്ലര്‍ക്കും കൂടി പടിയിറങ്ങുന്നതോടെ പഞ്ചായത്ത് ഭരണം അവതാളത്തിലാവും. രണ്ടു മാസം മുമ്പാണ് അസി.സെക്രട്ടറി സ്ഥലംമാറി പോയത്. ഇതോടെ ജോലി മുഴുവന്‍ സെക്രട്ടറിയുടെ ചുമലിലായി. രണ്ടു മാസം പിന്നിട്ടിട്ടും അസി.സെക്രട്ടറിക്ക് പകരക്കാരനെത്തിയിട്ടില്ല.
നിലവില്‍ പഞ്ചായത്ത് സെക്രട്ടറിയായ പുളിക്കല്‍ സ്വദേശി അബ്ദുറഷീദ് നീണ്ട അവധിയില്‍ പ്രവേശിക്കുകയാണ്. മെയ് മാസം ഇദ്ദേഹം സര്‍വീസില്‍ നിന്ന് പിരിയുകയും ചെയ്യും. നാലു മാസത്തെ ലീവു കഴിഞ്ഞു പഞ്ചായത്തില്‍ ജോയിന്‍ ചെയ്ത ഉടനെ സര്‍വീസില്‍ നിന്നു വിരമിക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. സാധാരണ സെക്രട്ടറി അവധിയില്‍ പ്രവേശിക്കുമ്പോള്‍ അസി.സെക്രട്ടറിക്ക് ചാര്‍ജ് നല്‍കാറാണ് പതിവ്. എന്നാല്‍ സെക്രട്ടറിയും അസി.സെക്രട്ടറിയും ഇല്ലാതാവുന്നതോടെ പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ദൈനംദിന പ്രവര്‍ത്തനങ്ങളും അവതാളത്തിലാവും.
അസി.സെക്രട്ടറിയുടെ അഭാവത്തില്‍ കാര്യങ്ങള്‍ നടത്തേണ്ട എച്ച്.സിയും പഞ്ചായത്തില്‍ നിന്ന് പടിയിറങ്ങുന്നതോടെ പഞ്ചായത്തില്‍ ഭരണസ്തംഭനം പൂര്‍ണമാവും. അംഗീകാരം ലഭിച്ച റോഡ്, കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളെ ഉദ്യോഗസ്ഥരുടെ ഈ കൊഴിഞ്ഞുപോക്ക് സാരമായി ബാധിക്കും. ഇതിനു പുറമെ അസി. എന്‍ജിനിയറില്ലാത്തതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രമേ ഉള്ളൂവെന്നിരിക്കെ ഉദ്യേഗസ്ഥരുടെ അഭാവം കാരണം വലിയ പ്രയാസമാണ് നേരിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എ സഗീര്‍ പറഞ്ഞു.
ലോക ബാങ്കിന്റെ സഹായത്തോടെ രണ്ട് കോടിയുടെ ആറു പദ്ധതികള്‍ പഞ്ചായത്തില്‍ നടപ്പാക്കാനിരിക്കുകയാണ്. എന്നാല്‍ അസി.സെക്രട്ടറി ഇല്ലാതെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിക്കലും അത് മുമ്പോട്ടു കൊണ്ടു പോകലും പ്രയാസമാണ്.
പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തിലെ അസി. എന്‍ജിനിയര്‍ക്ക് മുതുവല്ലൂര്‍ പഞ്ചായത്തിലെ അധിക ചുമതല നല്‍കിയിരിക്കുകയാണെന്നും ഇതു കാരണം പദ്ധതി നടത്തിപ്പിനു കാല താമസം നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  3 months ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  3 months ago
No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  3 months ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  3 months ago