കൊണ്ടോട്ടി ഗവ. ഹൈസ്‌കൂള്‍ സമഗ്രവികസന പദ്ധതി ഉദ്ഘാടനവും ആദരവും 14ന്
കൊണ്ടോട്ടി: അറുപത് പിന്നിട്ട കൊണ്ടോട്ടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സമഗ്രവികസന മുന്നേറ്റത്തിന്റെ ഭാഗമായി സമഗ്രസ്‌കൂള്‍ വികസന പദ്ധതിയുടെ ഉദ്ഘാടനം 14ന് രാവിലെ 10.30 ന് നടക്കും. ചടങ്ങില്‍ പൂര്‍വവിദ്യാര്‍ഥിയായിരുന്ന കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദിനെ ആദരിക്കും. പൂര്‍വവിദ്യാര്‍ഥി അസോസിയേഷനും പി.ടി.എയും ചേര്‍ന്ന് ഒരുക്കുന്ന ചടങ്ങ് ടി.വി ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനാവശ്യമായ കര്‍മപരിപാടികള്‍ പി.ടി.എയുടെയും വികസന സമിതിയുടെയും നേതൃത്വത്തില്‍ നടന്നു വരുന്നതായി വികസന സമിതിയംഗങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.സ്‌കൂളിന്റെ വളര്‍ച്ചക്ക് പൂര്‍വ വിദ്യാര്‍ഥികള്‍ പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്. അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. നിലവിലെ 60 ക്ലാസ് മുറികള്‍ സ്മാര്‍ട്ട് ക്ലാസുകളാക്കാനുള്ള ചെലവുകള്‍ പൂര്‍വവിദ്യാര്‍ഥികള്‍ വഹിക്കും. ടി.പി മൂസക്കോയ ചെയര്‍മാനും കെ.മുസ്തഫ കണ്‍വീനറുമായി 40 അംഗ വികസനസമിതി രൂപീകരിച്ചിട്ടുണ്ട്. ഏഴ് കോടി രൂപ ചെലവിലുള്ള പദ്ധതികളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പത്രസമ്മേളനത്തില്‍ ടി.പി മൂസക്കോയ, കെ ഹനീഫ, മുസ്തഫ, ആലങ്ങാടന്‍ സാദിഖ്, ഇ.പി സുരേഷ്, പുതിയറക്കല്‍ സലിം, ഇ.എം ബിച്ചു, ചുള്ളിയന്‍ നൗഷാദ്, ചുക്കാന്‍ ചെറിയബിച്ചു, ലതശ്രീനിവാസ്, എം.ജി മഹിമ, ചേക്കു കരിപ്പൂര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."