കേബിള്‍കുഴി പ്രവൃത്തി; ജലഅതോറിറ്റി പൈപ്പുകളില്‍ വ്യാപകമായി തുളവീഴുന്നു
മഞ്ചേരി: കേബിള്‍കുഴി പ്രവൃത്തികള്‍ക്കിടെ വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പൈപ്പുകള്‍ക്ക് തുളവീഴുന്നത് ശുദ്ധ ജലവിതരണത്തിനു തടസമാകുന്നു. മഞ്ചേരി നഗരസഭാ പരിധിയിലും ആനക്കയം, നെല്ലികുത്ത് തുടങ്ങിയ ഭാഗങ്ങളിലുമാണ് കുടിവെള്ള വിതരണ പൈപ്പുകള്‍ക്കു ടെലിഫോണ്‍ കേബിളുകള്‍ സ്ഥാപിക്കുന്നതിനിടെ തുള വീണിരിക്കുന്നത്.
ഇതോടെ കുടിവെള്ളം പലഭാഗത്തും വലിയതോതില്‍ പാഴാകുകയാണ്. ഇതിനെതിരേ നടപടിവേണമെന്നു കാണിച്ച് വാട്ടര്‍ അതോറിറ്റി മഞ്ചേരി സെക്ഷന്‍ അധികൃതര്‍ പൊലിസില്‍ പരാതി നല്‍കി. കേബിള്‍കുഴി പ്രവൃത്തികള്‍ക്കിടെ വ്യാപകമായ രീതിയില്‍ പൈപ്പുകള്‍ തകരുമ്പോള്‍ തൊഴിലാളികള്‍തന്നെ താല്‍കാലിക റിപ്പയര്‍ നടത്തുന്നത് നിരന്തര വെള്ളചോര്‍ച്ചക്കു ഇടവരുത്തുന്നു.
മഞ്ചേരി വാട്ടര്‍ അതോറ്റിക്കു പരിധിയിലെ കുടിവെള്ളവിതരണ പൈപ്പുകള്‍ 30 വര്‍ഷത്തെയെങ്കിലും കാലപ്പഴക്കമുണ്ട്. മെഡി. കോളജ്, ജില്ലാ കോടതി, മിനിസിവില്‍സ്റ്റേഷന്‍ തുടങ്ങി നിരവധി ഓഫിസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന മഞ്ചേരിയില്‍ കുടിവെള്ളവിതരണം മുടങ്ങുന്നത് വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. ഇത്തരത്തില്‍ ചോര്‍ച്ച മൂലം കുടിവെള്ളം മുടങ്ങുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് വാട്ടര്‍ അതോറിറ്റിക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്.
പരാതികള്‍ ലഭിക്കുന്ന മുറയ്ക്ക് ചോര്‍ച്ച പരിഹരിക്കാന്‍ റോഡ് കിളക്കണം. അതിനു ആദ്യം പൊതുമരാമത്ത് വകുപ്പിന്റെ അനുമതിതേടണം. നിരന്തരമായി റോഡ് കുഴിക്കുന്നത് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്കും തലവേദനയായിരിക്കുകയാണ്. ഉപഭോക്താക്കളുടെ നിരന്തര പരാതികള്‍ക്കു പരിഹാരംകാണാന്‍ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വാങ്ങി റോഡ് അരികുകള്‍ കുഴിച്ച് പലതവണ ചോര്‍ച്ചകള്‍ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. കേബിള്‍ തൊഴിലാളികളുടെ താല്‍കാലിക ചോര്‍ച്ചയടക്കലിന്റെ പരിണിത ഫലംകാരണം പൈപ്പുകള്‍ കൂടുതല്‍ തകരാറായിട്ടാണ് കാണാനാവുകയെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നു. തടയണകളില്‍ കരുതുന്ന വെള്ളം എത്രദിവസത്തേക്കു തികയുമെന്ന് പറയാന്‍ കഴിയില്ലെന്നും വിലപെട്ട കുടിവെള്ളം പാഴാകുന്ന നടപടികള്‍ക്കെതിരേ അധികൃതരുടെ ഭാഗത്തുനിന്നും കരുതലുണ്ടാവണമെന്നും വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."