HOME
DETAILS
MAL
തീവ്രവാദത്തിനെതിരെ ജി.സി.സി-കനേഡിയന്‍ സംയുക്ത കരാര്‍
backup
May 25 2016 | 12:05 PM
റിയാദ്:തീവ്രവാദത്തിനെതിരെ ജി.സി.സിയും കനേഡിയന്‍ സര്‍ക്കാരും തമ്മില്‍ ധാരണയിലെത്തി. ജി.സി.സി അംഗ രാജ്യങ്ങളിലെ വിദേശ മന്ത്രിമാരും കനേഡിയന്‍ വിദേശ മന്ത്രിയും ഇക്കാര്യത്തില്‍ റിയാദില്‍ കഴിഞ്ഞ ദിവസം ഒപ്പ് വെച്ചു. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ജി.സി.സിയോടൊപ്പം കനേഡിയയും അണിചേരും. റിയാദ് ജി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കനേഡിയന്‍ വിദേശകാര്യ മന്ത്രി സ്റ്റീഫന്‍ ഡിയോണ്‍ ഇക്കാര്യത്തില്‍ ഒപ്പ് വെച്ചു. ജി.സി.സി അംഗ രാജ്യങ്ങളായ സഊദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, യു.എ.ഇ, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് റിയാദിലെ ചടങ്ങില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."