HOME
DETAILS

ഹരിതകേരളം പദ്ധതി നടപ്പാക്കിയിട്ടും ചാലിയാര്‍ തീരത്ത് മാലിന്യക്കൂമ്പാരം

  
backup
January 10 2017 | 06:01 AM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%95

 

അരീക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ ഹരിതകേരളം പദ്ധതി നടപ്പാക്കിയിട്ടും മാലിന്യത്തില്‍ നിന്ന് മുക്തമാകാതെ ചാലിയാര്‍ തീരം. ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പദ്ധതിയുടെ ഭാഗമായി റോഡും പരിസരവും ബസ് സ്റ്റാന്‍ഡുകളും ശുചീകരിച്ചെങ്കിലും പുഴയോരത്തേക്ക് അധികൃതരുടെ കണ്ണെത്തിയിട്ടില്ല.
അരീക്കോട് കിഴുപറമ്പ് പഞ്ചായത്തുകളെ ബന്ധിപ്പിക്കാന്‍ ചാലിയാറിന് കുറുകെ സ്ഥാപിച്ച അരീക്കോട് പാലത്തിന് ചുവട്ടിലും കിഴുപറമ്പ് ഊര്‍ങ്ങാട്ടീരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെറുപുഴ പാലത്തിന് സമീപവുമാണ് മാലിന്യങ്ങള്‍ കുന്ന് കൂടികിടക്കുന്നത്.
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പാലത്തിന്റെ മുകള്‍ ഭാഗം പഞ്ചായത്ത് അധികൃതരും സന്നദ്ധ സംഘടനകളും ശുചീകരിച്ചിരുന്നെങ്കിലും പാലത്തിന് താഴെയുള്ള മാലിന്യം നീക്കം ചെയ്തിരുന്നില്ല. പ്ലാസ്റ്റിക്മാലിന്യങ്ങള്‍ക്ക് പുറമെ അറവുമാലിന്യങ്ങളും പാലത്തിന് താഴെ നിക്ഷേപിക്കുന്നുണ്ട്.
പുഴയോരത്ത് മാലിന്യം നിക്ഷേപിക്കുന്നതോടെ പുഴ മലിനമാകുകയും ചെയ്യുന്നു. പുഴയോരത്ത് കൂടെയുള്ള സഞ്ചാരത്തിന് മൂക്കുപൊത്തേണ്ട അവസ്ഥയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

ഉലുവ ആരോ​ഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ

Saudi-arabia
  •  2 months ago
No Image

ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 months ago
No Image

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹം- സമസ്ത 

latest
  •  2 months ago
No Image

'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്‍നാടന്‍ 

Kerala
  •  2 months ago
No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago
No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്‍ 

Kerala
  •  2 months ago
No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago