വിജിലന്‍സ് പരിശോധന നടത്തി
എടവണ്ണ: എടവണ്ണ പഞ്ചായത്ത് ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെയാണ് റെയ്ഡ് നടന്നത്. എടവണ്ണയില്‍ ആദിവാസി കോളനിയില്‍ സോളാര്‍ ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 1,42,000 രൂപ ആറുമാസം മുമ്പ് പഞ്ചായത്ത് അനുവദിച്ചിരുന്നു.
സോളാര്‍ ലൈറ്റ് ചോലാറ ആദിവാസി കോളനി വീമ്പുംകുഴി ആദിവാസി കോളനി, ഓടണ്ടപ്പാറ ആദിവാസി കോളനി എന്നിവിടങ്ങളില്‍ സ്ഥാപിച്ചുവെന്ന് കാണിച്ച് പഞ്ചായത്തില്‍ നിന്നും ഈ തുക തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി മറവില്‍ ലൈറ്റുകള്‍ സ്ഥാപിക്കാനാവശ്യമായ ഉപകരണങ്ങളുമായി കോളനിയിലെത്തിയ വാഹനം സി.പി.എം പ്രവര്‍ത്തകരും ആദിവാസികളും ചേര്‍ന്നു തടഞ്ഞിരുന്നു. പിന്നീട് എടവണ്ണ പൊലിസെത്തിയാണ് തടഞ്ഞ വാഹനം സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇതുമായി ബന്ധപ്പെട്ട് സി.പി.എം എടവണ്ണ ലോക്കല്‍ സെക്രട്ടറി എം ജാഫര്‍ വിജിലന്‍സിന് നല്കിയ പരാതിയെത്തുടര്‍ന്നാണ് മലപ്പുറം വിജിലന്‍സ് സി.ഐ ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്ത് ഓഫിസിലും ബീമ്പുംകുഴി ആദിവാസി കോളനിയിലും പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."