കാളികാവില്‍ പ്ലാസ്റ്റിക് നിരോധിച്ചു
കാളികാവ്: കാളികാവ് ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്ലാസ്റ്റിക് നിരോധിച്ചു. ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും ചേര്‍ന്നാണ് നിരോധനം നടപ്പിലാക്കുന്നത്. 50 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച നിരോധനം പ്രാബല്യത്തില്‍ വരും. നിയമം ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസര്‍ പറഞ്ഞു.
നിരോധനത്തിന്റെ ഭാഗമായി കടകളില്‍ പരിശോധന നടത്തും. കണ്ടെത്തിയാല്‍ കൈവശക്കാര്‍ക്കെതിരേ നിയമ നടപടി ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു. നിലവിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാനും കത്തിക്കാനും പാടില്ല. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരേയും നടപടി എടുക്കും.
പ്ലാസ്റ്റിക് നിരോധനം ഫലപ്രദമാക്കുന്നതിന് ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകള്‍ക്കും തുണി സഞ്ചി നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു. നിരോധനത്തിന്റെ ഭാഗമായി ബുധനാഴ്ച വിളംബര ജാഥയും സംഘടിപ്പിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗം ഗ്രാമ പഞ്ചായപ്രസിഡന്റ് വി.പി.എ നാസര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി. ഇന്നസെന്റ് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ. കുട്ടന്, പി.ടി ഹാരിസ്, കാളികാവ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. മുഹമ്മദലി ജെ.എച്ച്.ഐ എ.പി പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."