ആമ പിടുത്തത്തിന്റെ മറവില്‍ മോഷണം നടത്തുന്ന സംഘം പിടിയില്‍
കയ്പമംഗലം: ആമയെ പിടിക്കാന്‍ നടന്ന് കളവ് നടത്തുന്ന സംഘത്തെ മതിലകം പൊലിസ് പിടികൂടി.
പടിയൂര്‍ കാക്കാത്തിരുത്തി നടവരമ്പത്ത് കുമാര്‍, എറണാകുളം മരട് സ്വദേശി സുരേഷ്, മാണിക്യം എന്നിവരെയാണ് മതിലകം എസ്.ഐ കെ.എസ്.സുശാന്തും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് മതിലകം പുതിയകാവില്‍ സംശയാസ്പദമായ രീതിയില്‍ കണ്ട മൂന്നു പേരെ നാട്ടുകാര്‍ തടഞ്ഞു വെച്ച് പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലിസ് എത്തി പരിശോധിച്ചപ്പോള്‍ ഇവരുടെ കയ്യിലുണ്ടായിരുന്ന സഞ്ചിയില്‍ നിന്നും ആറ് ആമകളെയും കണ്ടെത്തി. പകല്‍ സമയങ്ങളില്‍ ചുറ്റിനടന്ന് ആമകളെ പിടികൂടുകയും വീടുകള്‍ നോക്കി വെച്ച ശേഷം രാത്രിയില്‍ മോഷണം നടത്തുകയുമാണ് ഇവരുടെ രീതിയെന്ന് പൊലിസ് പറഞ്ഞു.
ഇവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമ ലംഘനത്തിന് കേസെടുക്കുകയും പിന്നീട് റിപ്പോര്‍ട്ട് സഹിതം ഇവരെ ചാലക്കുടി പരിയാരം ഫോറസ്റ്റ് ഓഫിസര്‍ക്ക് കൈമാറി. സീനിയര്‍ സി.പി.ഒ തോമസ്, സന്തോഷ്, ജോസഫ്, അനൂപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."