HOME
DETAILS
MAL
കവുങ്ങില്‍ നിന്ന് വീണ് മധ്യവയസ്കന് പരുക്ക്
backup
January 10 2017 | 07:01 AM
വടക്കാഞ്ചേരി: യന്ത്രം ഉപയോഗിച്ച് കവുങ്ങ് കയറുന്നതിനിടെ യന്ത്രം തകരാറായി വന്‍ ഉയരത്തില്‍ നിന്ന് വീണ് മധ്യവയസ്ക്കന് ഗുരുതരമായി പരുക്കേറ്റു.
കുണ്ടുകാട് ഊരോംകാട് സ്വദേശി ചെറിയാന് പറമ്പില്‍ വീട്ടില്‍ ജോസി(48)നാണ് പരുക്കേറ്റത്. ഇദ്ദേഹത്തിന്റെ ഒരു കാല് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് സംഭവം. വടക്കാഞ്ചേരിയില്‍ നിന്ന് ആക്ട്സ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയാണ് ജോസിനെ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."